രാമൻചാടി കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ്പൊട്ടി റോഡ് തകർന്നു
Perinthalmanna RadioDate: 15-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ രാമൻചാടി- അലീഗഡ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു. ആനമങ്ങാട് പുന്നക്കോട് ശിവ ക്ഷേത്രത്തിന് സമീപത്തെ ഓവുപാലത്തോട് ചേർന്നാണ് വലിയ പൈപ്പ് പൊട്ടിയത്. തുടർന്ന് റോഡിൽ വലിയ കുഴി രൂപപ്പെടുകയും ആനമങ്ങാട്- മണലായ റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയും ചെയ്തു. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.തൂതപ്പുഴയിലെ രാമൻ ചാടിയിൽ നിന്നും പെരിന്തൽമണ്ണയിലെ ജല സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ലൈനാണ് തകർന്നത്. നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.പെരിന്തൽമണ്ണ നഗരസഭയിലേക്കും ആലിപ്പറമ്പ് പഞ്ചായത്തിലെ വിവധ ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ ആയതിനാൽ വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. റോഡിന്റെ ബാക്കി ഭ...





