Tag: 150224

വറ്റിക്കൊണ്ടിരുന്ന വെള്ളിയാറിനെ ജലസമ്പുഷ്ടമാക്കി താത്കാലിക തടയണകൾ
Local

വറ്റിക്കൊണ്ടിരുന്ന വെള്ളിയാറിനെ ജലസമ്പുഷ്ടമാക്കി താത്കാലിക തടയണകൾ

Perinthalmanna RadioDate: 15-02-2024മേലാറ്റൂർ : വേനൽ കനക്കുംമുൻപുതന്നെ വറ്റിക്കൊണ്ടിരുന്ന വെള്ളിയാറിനെ ജലസമ്പുഷ്ടമാക്കി താത്കാലിക തടയണകൾ. മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള പുഴയുടെ ഉച്ചാരക്കടവ് പാലം, ചെമ്മാണിയോട് പാലം, റെയിൽവേ പാലം, എടയാറ്റൂർ എന്നിവിടങ്ങളിലാണ് ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച്‌ താത്കാലിക തടയണകൾ നിർമിച്ചിട്ടുള്ളത്.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്ലാസ്റ്റിക് ചാക്കുകൾ പൂർണമായും ഒഴിവാക്കി പുഴയിലെത്തന്നെ ചരലും മണലും ഉപയോഗിച്ച്‌ വലിയ ബണ്ട് നിർമിച്ചാണ് വെള്ളം കെട്ടി നിർത്തിയിട്ടുള്ളത്.പാസ്റ്റിക് ചാക്കുകൾ പൂർണമായും ഒഴിവാക്കിയതിനാൽ തടയണകൾ പുഴയ്ക്കും തെല്ലും ഭീഷണിയല്ല. പുഴയിലെ നീരൊഴുക്ക് നിലയ്ക്കുംമുൻപുതന്നെ തടയണകൾ നിർമിച്ചതിനാൽ ദിവസങ്ങൾക്കുള്ളിൽത്തന്നെ തടയണകളിൽ വെള്ളം നിറഞ്ഞു കവിയാൻ തുടങ്ങി. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലേക്കും നിരവധി ...
ലൈസൻസ് എടുക്കാൻ ഇനി എച്ച് മാത്രം പോര; മേയ് മുതല്‍ പുത്തന്‍ പരിഷ്‌കരണം
Local

ലൈസൻസ് എടുക്കാൻ ഇനി എച്ച് മാത്രം പോര; മേയ് മുതല്‍ പുത്തന്‍ പരിഷ്‌കരണം

Perinthalmanna RadioDate: 15-02-2024മേയ് മാസം മുതല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇത് സംബന്ധിച്ച നിര്‍ദേശമറിയിക്കാന്‍ ചുമതലയുണ്ടായിരുന്ന പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചു. കാര്‍ ലൈസ്ന്‍സ് സ്വന്തമാക്കണമെങ്കില്‍ ഇനി എച്ച് മാത്രം പോരാ. പുതിയ രീതി രൂപപ്പെടുത്തിയിരിക്കുന്നത് പല മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്.എച്ചിന് പുറമേ കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിംഗുമൊക്കെ പാസാകുന്നതിന് പുറമേ സമാന്തര പാര്‍ക്കിംഗ്, ആംഗുലാര്‍ പാര്‍ക്കിംഗ് എന്നിവയും കൃത്യമായ ചെയ്യണം. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഏത് മൈതാനത്തും എച്ച് എടുക്കാം. പരിഷ്‌കരണങ്ങള്‍ വരുമ്പോള്‍ അതിന് ലക്ഷങ്ങളുടെ ചിലവ് വരുമെന്ന് ഡ്രൈവിംഗ് സ്‌കൂളുടമകള്‍ പറയുന്നു.സംസ്ഥാനത്തെ 86 ഡ്രൈവിംഗ് പരിശോധനാ കേന്ദ്രങ്...
വളാഞ്ചേരി റോഡിൻ്റെ ശോച്യാവസ്ഥ; വീണ്ടും എംഎൽഎയുടെ സബ്മിഷൻ
Local

വളാഞ്ചേരി റോഡിൻ്റെ ശോച്യാവസ്ഥ; വീണ്ടും എംഎൽഎയുടെ സബ്മിഷൻ

Perinthalmanna RadioDate: 15-02-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മഞ്ഞളാംകുഴി അലി എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചു. മുൻപും വിഷയം സബ്‌മിഷനായി ഉന്നയിച്ചിരുന്നു. റോഡിന്റെ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള 8 കിലോമീറ്റർ ദൂരം പൂർണമായി തകർന്ന നിലയിലാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്.അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് വരെയുള്ള ഭാഗത്തിന്റെ നവീകരണം ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട‌്. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ ബാക്കി ഭാഗം തകർന്നു കിടക്കുന്നതു മൂലം യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്.സബ്‌മിഷനായും കത്തായും ചോദ്യമായും 12 തവണ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായി മഞ്ഞളാംകുഴി അലി പറഞ്ഞു. മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, 12 സ്വകാര്യ ആശുപത്രികൾ എന്നിവ...
സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി
Local

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി

Perinthalmanna RadioDate: 15-02-2024സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കു വില കൂട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണി വില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് വിലകൂട്ടാൻ സർക്കാർ ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ മാറ്റിവയ്ക്കുക...
നാളെ ഭാരത് ബന്ദ് ; കേരളത്തിൽ പ്രകടനം മാത്രം
Other

നാളെ ഭാരത് ബന്ദ് ; കേരളത്തിൽ പ്രകടനം മാത്രം

Perinthalmanna RadioDate: 15-02-2024പെരിന്തൽമണ്ണ: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.എന്നാൽ, കേരളത്തിൽ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോ–ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാ...
സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം
Local

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 15-02-2024ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പൊതു പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതും. പരീക്ഷയ്ക്ക് 45 മിനിറ്റ് മുൻപായി വിദ്യാർത്ഥികൾ ഹാളിലെത്തണം. രാവിലെ 10 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. 10-ാം ക്ലാസിന് പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് നടക്കുക. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 13ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും. 10.30 മുതൽ 12.30 വരെയാണ് പ്രധാനമായും പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...
പെരിന്തല്‍മണ്ണ നഗരസഭ ബജറ്റ്; ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന
Local

പെരിന്തല്‍മണ്ണ നഗരസഭ ബജറ്റ്; ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന

Perinthalmanna RadioDate: 15-02-2024പെരിന്തല്‍മണ്ണ: സുസ്ഥിര വികസനവും വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കി പെരിന്തല്‍മണ്ണ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍ പേഴ്സണും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ എ.നസീറ അവതരിപ്പിച്ചു 118,83,78,059 രൂപ വരവും 115,10,00,000 രൂപ ചെലവും 3,73,78,059 രൂപ മിച്ചവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. റോഡുകളുടെ റീ ടാറിംഗ്, റീ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ക്കായി 4.25 കോടി രൂപ മാറ്റി വയ്ക്കും.നിലവിലുള്ള റിംഗ് റോഡുകള്‍ വീതി വര്‍ധിപ്പിച്ചും പുതിയ റിംഗ് റോഡുകള്‍ നിര്‍മിക്കുന്നതിനുമായി 50 ലക്ഷം ചെലവഴിക്കും. നഗരത്തിലെ ജഹനറ- പട്ടാമ്പി റോഡ്, വീനസ്- ബൈപ്പാസ് റോഡ്, പട്ടാമ്പി റോഡ്- എംഇഎസ് -ജൂബിലി റോഡുകള്‍ വീതികൂട്ടും. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡ്- ഭാരത്ഗ്യാസ് ഏജന്‍സി റോഡ്, ഹൗസിംഗ് കോളനി- കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡ് എന്നി...