Tag: 150225

പെരിന്തൽമണ്ണയിൽ പറന്നിറങ്ങി മുഖ്യമന്ത്രി; റോഡ് മാർഗം എത്താൻ വഴിയില്ലാത്തത് കൊണ്ടെന്ന് വിമർശനം
Local

പെരിന്തൽമണ്ണയിൽ പറന്നിറങ്ങി മുഖ്യമന്ത്രി; റോഡ് മാർഗം എത്താൻ വഴിയില്ലാത്തത് കൊണ്ടെന്ന് വിമർശനം

Perinthalmanna RadioDate: 15-02-2026 പെരിന്തൽമണ്ണ: ജില്ലയിലെ പരിപാടികൾക്കായി പെരിന്തൽമണ്ണയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.ശനിയാഴ്ച രാവിലെയാണ് തൃശ്ശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പെരിന്തൽമണ്ണ ഐ.എസ്. എസ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പറന്നിറങ്ങിയത്.പെരിന്തൽമണ്ണ ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രിയുടെ രജത ജൂബിലി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി.പെരിന്തൽമണ്ണയിലേക്ക് എത്താൻ നല്ല റോഡ് സൗകര്യം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ തിരഞ്ഞെടുത്തതെന്ന് വിമർശനമുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മികച്ച യാത്രാ സൗകര്യമുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ അതില്ല. തൃശ്ശൂരിൽ നിന്ന് ഷൊർണൂരിലേക്ക് സംസ്ഥാനപാത -22, ഷൊർണൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് സംസ്ഥാന പാത-23 എന്നിവയാണുള്ളത്.സംസ്ഥാന പാതയാണെങ്കിലും മിക്കയിടത്തും പഴയ നാട്ടുവഴിയുടെ നിലവാരമേ ഉള്ളൂ. 66 കിലോമീറ്...
ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ തണുത്തു വിറയ്ക്കുന്നു
Local

ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ തണുത്തു വിറയ്ക്കുന്നു

Perinthalmanna RadioDate: 15-02-2025ഫെബ്രുവരി പകുതിയായിട്ടും മൂന്നാറിലെ പ്രഭാതം തണുത്തു വിറച്ചു തന്നെ. വ്യാഴാഴ്ച ചെണ്ടുവര എസ്റ്റേറ്റിൽ തപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില. ഒരാഴ്ച മുൻപും ചെണ്ടുവരയിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയിരുന്നു. മൂന്നാറിന് തൊട്ടടുത്തുള്ള ലക്ഷ്മി, ചൊക്കനാട് എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു താപനില. സൈലന്റ് വാലിയിൽ രണ്ടും ദേവികുളത്ത് ഒന്നും ഉപാസി, നല്ലതണ്ണി, മൂന്നാർ ടൗൺ, സെവൻമല എന്നിവിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസുമായിരുന്നു വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില. മൈനസ് ഒന്നിലെത്തിയതിനെത്തുടർന്ന് ചെണ്ടുവര എസ്റ്റേറ്റിലെ പുൽമേടുകൾ മഞ്ഞു പുതഞ്ഞു കിടന്നിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
പി .ടി.എം ഗവ. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Local

പി .ടി.എം ഗവ. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Perinthalmanna RadioDate: 15-02-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ രണ്ടോ മൂന്നോ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു. പി.ടി.എം കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളജുകളുടെ പശ്ചാത്തല വികസനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗം മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ്. കേരളം സമീപ ഭാവിയില്‍ തന്നെ വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയ ഹബ്ബായി മാറുമെന്നും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ കൂടുതലായി ഇവിടെ പഠിക്കാനെത്തുമെന്നും മന്ത്രി പറഞ്ഞു. സുവര്‍ണ ജൂബിലി ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.  കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങി...
മേലാറ്റൂർ-ഒലിപ്പുഴ റോഡിന്റെ നവീകരണം വീണ്ടും തുടങ്ങി
Local

മേലാറ്റൂർ-ഒലിപ്പുഴ റോഡിന്റെ നവീകരണം വീണ്ടും തുടങ്ങി

Perinthalmanna RadioDate: 15-02-2025മേലാറ്റൂർ ∙ പ്രവൃത്തി പാതിവഴിയിൽ നിലച്ച പുലാമന്തോൾ-മേലാറ്റൂർ-ഒലിപ്പുഴ പാതയുടെ നവീകരണം വീണ്ടും പുനരാരംഭിച്ചു. ചോലക്കുളം സ് കൂൾപടിയിൽ നിന്നാണ് ഇന്നലെ രാവിലെ മുതൽ ടാറിങ് പ്രവൃത്തി തുടങ്ങിയത് . തങ്ങൾപടി മുതൽ ചോലക്കുളം വരെയുള്ള ഭാഗം ജനകീയ സമരസമിതി നേരത്തെ റോഡ് ഉപരോധം നടത്തിയ ശേഷം ടാറിങ് പൂർത്തിയായിരുന്നു.വീണ്ടും പ്രവൃത്തി നിലച്ചതിനാൽ സമരസമിതി പ്രതിഷേധിച്ച് ഈമാസം അഞ്ചിന് കരാറുകാരെ റോഡിൽ തടഞ്ഞുവച്ചിരുന്നു. ഇതിനിടെ കരാർ കമ്പനിയെ കെഎസ്ടിപി ടെർമിനേറ്റ് ചെയ്യുകയും നിർമാണ പ്രവൃത്തികൾ നടത്തരുതെന്നറിയിച്ച് നോട്ടിസ് നൽകുകയും ചെയ് തിരുന്നു. ഇതാണ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതിന് കാരണം..സമരസമിതിയുടെ നേതൃത്വത്തിൽ കരാറുകാരെ റെയിൽവേഗേറ്റിന് സമീപമാണ് റോഡരികിൽ തടഞ്ഞത് . തുടർന്ന് മേലാറ്റൂർ പൊലീസ് ഇരുകൂട്ടരെയും സ് റ്റേഷനിലേക്ക് വിളിപ്പിച്ച് നടത്തിയ ചർച്ചയുടെ അടി...
പുത്തനങ്ങാടിയിൽ 7 പേർക്ക് തെരുവുനായയുടെ കടിയേറ്റു
Local

പുത്തനങ്ങാടിയിൽ 7 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Perinthalmanna RadioDate: 15-02-2025പെരിന്തൽമണ്ണ: പുത്തനങ്ങാടിയിൽ തെരുവു നായയുടെ കടിയേറ്റ് 5 കുട്ടികളെയും 2 മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മാസം പ്രായമായ കുട്ടിയ്ക്കും പരുക്കുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പുത്തനങ്ങാടി എൽപി സ്‌കൂളിനരികിലെ വീട്ടു മുറ്റത്ത് നിന്നാണ് ഇവർക്ക് കടിയേറ്റത്.അതേ സമയം ഇന്നലെ നിരവധി പേരെ കടിച്ച് പരിഭ്രാന്തി പരത്തിയ  തെരുവ് നായയെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തി. പുഴക്കാട്ടിരി പഞ്ചായത്തിലെ മണ്ണുംകുളത്ത് റോഡരികിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്...