തിരുമാന്ധാംകുന്നിൽ പുതുക്കിയ ചുമർചിത്രങ്ങളുടെ ‘മിഴിതുറക്കൽ’
Perinthalmanna RadioDate: 15-03-2025അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മാതൃശാലയുടെ ചുമരുകളിലെ നവീകരിച്ച ചിത്രങ്ങളുടെ നേത്രോൻമീലനം എന്ന മിഴിതുറക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻനമ്പൂതിരി ഭഗവതിയുടെ ചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ് നടത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചുമർചിത്രരചനയ്ക്ക് നേതൃത്വംനൽകിയ ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബുവും കലാകാരൻമാരും മറ്റു ചിത്രങ്ങളുടെയും മിഴിതുറക്കൽ നിർവഹിച്ചു.ഏകദേശം 50 വർഷം മുൻപ് ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ നേതൃത്വത്തിലാണ് തിരുമാന്ധാംകുന്ന് ക്ഷേത്ര ഐതിഹ്യം ചുമരുകളിൽ നിറക്കൂട്ടുകളോടെ ചിത്രകഥകളാക്കി വരച്ചത്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ രാജർഷി മാന്ധാതാവിന് മഹാദേവൻ ശിവലിംഗം നൽകിയതും തുടർന്ന് പാർവതിദേവിയുടെ ഭൂതഗണങ്ങൾ ശിവലിംഗം തിരിച്ചുവാങ്ങാനായി മാന്ധാതാവിന്റെ ശി...





