ജില്ലയിൽ പാചക വാതക സിലിണ്ടർ ക്ഷാമം രൂക്ഷം
Perinthalmanna RadioDate: 15-03-2026 മലപ്പുറം: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധിയെ തുടർന്ന് ജില്ലയിലുടനീളം സിലിണ്ടർ ക്ഷാമം രൂക്ഷം. ഹോട്ടലുകൾക്ക് പുറമെ വീട്ടാവശ്യത്തിനും സിലിണ്ടറുകൾ കിട്ടാതെയുമായി. ബുക്ക് ചെയ്യാൻ ഏജൻസിയിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കാണ്. സിലിണ്ടറുമായി ക്യൂ നിൽക്കുന്ന കാഴ്ചയാണ് മിക്ക ഏജൻസികളിലും മുന്നിലുള്ളത്. ബുക്ക് ചെയ്യാൻ കഴിയാത്തതിനാലാണ് ഏജൻസികളിൽ ആളുകൾ കാത്തുനിൽക്കുന്നത്. പുതിയ ബുക്കിങ് സ്വീകരിക്കുന്നില്ലെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും ആളുകൾ പിരിഞ്ഞു പോകുന്നില്ല.ജില്ലയിലേക്ക് സിലിണ്ടറുകളെത്തിക്കുന്ന ചേളാരി ഐ.ഒ.സി എൽ.പി.ജി ബോട്ലിങ് ലോഡ് വാണിജ്യ പ്ലാന്റ് പ്രവർത്തനം അനിശ്ചിതത്വത്തിലായതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട് മുതൽ തൃശൂർ വരെയുള്ള വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള ഗ്യാസ് നിറയ്ക്കുന്നത് തേഞ്ഞിപ്പലം ഇൻഡേൻ ബോട്ലിങ് പ്ലാന്റില...






