ലോക്‍സഭാ തിരഞ്ഞെടുപ്പ്; വീട്ടില്‍ നിന്നും വോട്ടിന് തുടക്കം
Perinthalmanna RadioDate: 15-04-2024പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ ന് (ഹോം വോട്ടിങ്) മലപ്പുറം ജില്ലയില്‍ തുടക്കമായി. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട് ’ സേവനം ലഭിക്കുക. ബി.എല്‍.ഒമാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവരാണിവര്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 85 വയസിന് മുകളിൽ പ്രായമുള്ള 9044 പേരും ഭിന്നശേഷിക്കാരായ 4,172 പേരും അടക്കം ആകെ 13,216 പേരാണ് ‘വീട്ടില്‍ നിന്നും വോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത്.അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെയാണ് ‘വീട്ടില്‍ നിന്നും വോട്ടി’ നായി നിയോഗിച്ചിട്ടുള്ളത്. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു...





