Tag: 150425

സംസ്ഥാന നേട്ടവുമായി വീണ്ടും പെരിന്തൽമണ്ണ നഗരസഭ
Other

സംസ്ഥാന നേട്ടവുമായി വീണ്ടും പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 15-04-2025പെരിന്തൽമണ്ണ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന "വൃത്തി 2025" കോൺക്ലെവിൽസംസ്ഥാനത്തെ മികച്ച മൂന്നാമത്തെ നഗരസഭക്കുള്ള അവാർഡ് പെരിന്തൽമണ്ണ നഗരസഭക്ക് ലഭിച്ചു.ബഹു. സംസ്ഥാന ഗവർണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കറിൽ നിന്നും നഗരസഭ അവാർഡ് ഏറ്റുവാങ്ങി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളും മാലിന്യ സംസ്‍കരണ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങളുമാണ് പെരിന്തൽമണ്ണ നഗരസഭയെ അവർഡിന് അർഹമാക്കിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz...
ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര്  ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട
Local

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര്  ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

Perinthalmanna RadioDate: 15-04-2025ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റിന് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ). വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ മന്ത്രാലയം അനുമതി നൽകി. സർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണമായ പേരുകൾ, വിലാസം, വൈവാഹികനില, ആധാർ നമ്പറുകൾ, വോട്ടർ ഐഡികൾ, പാസ്പോർട്ട് നമ്പറുകൾ, തിയതി, സ്ഥലം, ഇരുകക്ഷികളുടെയും ഒപ്പുകൾ എന്നിവയെല്ലാം സത്യവാങ്മൂലത്തിൽ ഉണ്ടായിരിക്കണം. സാധാരണ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഈ രേഖകളെല്ലാം സ്വീകരിക്കും.പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികൾക്ക് ...
പാണ്ടിക്കാട് ചരക്കുലോറി മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
Local

പാണ്ടിക്കാട് ചരക്കുലോറി മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്

Perinthalmanna RadioDate: 15-04-2025പാണ്ടിക്കാട്: ടൗണിൽ അമിത വേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സിമന്‍റുമായി പോകുകയായിരുന്ന ലോറി പെരിന്തൽമണ്ണ ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറിലും കാറിലും ഇടിച്ച ശേഷം റോഡരികിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന ഓട്ടോക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടന്നു. പാണ്ടിക്കാട് പൊലീസ്, മഞ്ചേരി നിന്നെത്തിയ അഗ്നിശമന സേന, ട്രോമാകെയർ പ്രവർത്തകർ, പൊലീസ് വളന്‍റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒട്ടോക്ക...
സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി
Local

സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി

Perinthalmanna RadioDate: 15-04-2025ഗൂഡല്ലൂർ: ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയും കൂടി ആയതോടെ കേരളത്തിൽ നിന്ന് എത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി - ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്...
അഞ്ച് വർഷം കഴിഞ്ഞിട്ടും മോഡേൺ ഇൻഡോർ മാർക്കറ്റിന്റെ കെട്ടിട നിർമാണം പൂർത്തിയായില്ല
Local

അഞ്ച് വർഷം കഴിഞ്ഞിട്ടും മോഡേൺ ഇൻഡോർ മാർക്കറ്റിന്റെ കെട്ടിട നിർമാണം പൂർത്തിയായില്ല

Perinthalmanna RadioDate: 15-04-2025പെരിന്തൽമണ്ണ: വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും കോടികൾ സമാഹരിച്ച് പെരിന്തൽമണ്ണ നഗരസഭ 2019-ൽ നിർമാണം തുടങ്ങിയ മോഡേൺ ഇൻഡോർ മാർക്കറ്റ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ കൊതുകു വളർത്തൽ കേന്ദ്രമായി. സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം പാഴാക്കായ കാഴ്ചയാണ് മോഡേൺ മാർക്കറ്റും പരിസരവും നൽകുന്നത്. ട്രാഫിക് ജങ്ഷനിൽ നിന്ന് ഊട്ടി റോഡിലേക്കുള്ള വഴിയിൽ നിന്ന് പത്തോ ഇരുപതോ മീറ്റർ നടന്നാൽ പേരിൽ മാത്രം മോഡേൺ ആയ ഇൻഡോർ മാർക്കറ്റിലെത്താം.മൂന്നു വർഷം മുൻപ് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ ഈ ബഹുനില മാർക്കറ്റ് സമുച്ചയത്തിൽ ചുരുക്കം കട മുറികളിൽ മാത്രമാണ് കച്ചവടം നടക്കുന്നത്. മാർക്കറ്റിലെ കോഴിക്കടയിൽ നിന്നുള്ള മാലിന്യം ഒഴുകുന്നതാവട്ടെ നേരെ മുറ്റത്തേക്കും. രൂക്ഷമായ ദുർഗന്ധവും കൊതുകും ഈച്ചയുമാണ് മാർക്കറ്റിലേക്ക് സ്വാഗതമോതുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗം എത്ര മാത്രം അലസമായാണ് പ...