അങ്ങാടിപ്പുറം – പരിയാപുരം – ചെറുകര റോഡിൽ ഗതാഗതം തടസ്സപ്പെടും
Perinthalmanna RadioDate: 15-05-2025അങ്ങാടിപ്പുറം: ഏലംകുളം പഞ്ചായത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തിയുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം- പരിയാപുരം- ചെറുകര റോഡിൽ ചീരട്ടാമല ഭാഗത്ത് റോഡിന് കുറുകെയായി മൂന്നിടത്ത് കുഴി എടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതുണ്ട്.ഈ പ്രവർത്തി പൂർത്തീകരണത്തിന് വേണ്ടി മെയ് 15, 16, 17 തീയതികളിൽ രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ പ്രസ്തുത റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതാണ് എന്ന് കേരള ജല അതോറിറ്റി പെരിന്തൽമണ്ണ പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...