കരിപ്പൂർ വിമാന താവളത്തിന് റഡാർ സുരക്ഷ വരുന്നു
Perinthalmanna RadioDate: 15-06-2025കൊണ്ടോട്ടി: കരിപ്പൂർ വിമാന താവളത്തിന് കൂടുതൽ സുരക്ഷയേകാൻ അത്യാധുനിക റഡാർ സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ സിഎൻഎസ് (കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. കരിപ്പൂർ അടക്കം രാജ്യത്തെ 20 വിമാനത്താവളങ്ങളിൽ റഡാർ സ്ഥാപിക്കാനാണ് വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. 2020-ലെ കരിപ്പൂർ വിമാനദുരന്തം സംബന്ധിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിൽ റഡാർ സ്ഥാപിക്കാൻ ശുപാർശ ചെയ്തിരുന്നു. കൊച്ചിയും മംഗളൂരുവുമാണ് നിലവിൽ കരിപ്പൂരിന് അടുത്ത് റഡാർ ഉള്ള വിമാനത്താവളങ്ങൾ.നിലവിൽ വ്യോമഗതാഗതനിയന്ത്രണത്തിന് കരിപ്പൂരിൽ എഡിഎസ്-ബി (ഓട്ടോമാറ്റിക് ഡിപെൻഡന്റ് സർവൈലൻസ്- ബ്രോഡ്കാസ്റ്റ്) സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. വിമാനങ്ങളിൽനിന്ന് ഓട്ടോമാറ്റിക്കായി ലഭിക്കുന്ന സന്ദേശങ്ങൾ വിലയിരുത്തിയാണ് ഇതുവഴി എടിസി (എയർ ട്രാഫിക...