Tag: 150725

ഓട്ടിസം ബാധിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ<br>
Local

ഓട്ടിസം ബാധിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനമ്മ അറസ്റ്റിൽ

Perinthalmanna RadioDate: 15-07-2025പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ ദേഹോപദ്രവമേൽപ്പിച്ചെന്ന പരാതിയിൽ രണ്ടാനമ്മയും സ്കൂൾ അധ്യാപികയുമായ നിലമ്പൂർ വടപുറം സ്വദേശിനി എരവിമംഗലം കുന്നത്തുംപീടിക ഉമൈറയെ(34) പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മഞ്ചേരി ചൈൽഡ്‌ ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെ‌ടുത്തിരുന്നു. കുട്ടിയെ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായും പപ്പടക്കോൽ ചൂടാക്കി ശരീരം പൊള്ളിച്ചതായും പരാതിയിലുണ്ട്. നിലവിൽ കുട്ടി വല്യുപ്പയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന യുവതി ആയുധങ്ങൾ ഉപയോഗിച്ചും കൈ കൊണ്ടും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. പെരിന്തൽമണ്ണ എരവിമംഗലം എഎംയുപി സ്‌കൂളിലെ അധ്യാപികയായിരുന്ന ഇവരെ സംഭവത്തെ തുടർന്ന് സ്‌കൂൾ മാനേജർ താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. -------------...
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി
Local

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി

Perinthalmanna RadioDate: 15-07-2025യമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യൻ ശ്രമങ്ങൾ ഫലം കണ്ടെന്ന് കേന്ദ്രം അറിയിച്ചു.നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റ...
വെള്ളിയാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്<br>
Local

വെള്ളിയാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 15-07-2025സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്...
പട്ടിക്കാട് റെയിൽവേ മേൽപാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി<br>
Local

പട്ടിക്കാട് റെയിൽവേ മേൽപാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി

Perinthalmanna RadioDate: 15-07-2025 പെരിന്തൽമണ്ണ: ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലമ്പൂർ-ഷൊർണൂർ റൂട്ടിലുള്ള പട്ടിക്കാട് മേൽപാലത്തിന് ആകെ 1.0500 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. 3,84,28,567 രൂപ ഉടമകൾക്ക് നൽകി.താനൂർ- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വരുന്ന ചിറമംഗലം മേൽപാലത്തിന് മൊത്തം ആവശ്യം 0,6614 ഹെക്ടർ ഭൂമിയാണ്. ഇതിൽ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടർ ഭൂമി ഏറ്റെടുത്തു.സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഉടൻ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊത്തം വിതരണം ചെയ്തത്.കെ റെയിൽ നിർമിക്കുന്ന നിലമ്പൂർ യാഡ് റെയിൽവേ അടിപ്പാതയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.സംസ്ഥാനത്തുടനീളം 66 റ...