Tag: 150824

കരിപ്പൂർ എയർപോർട്ടിൽ പാർക്കിങ് ഫീസ് പരിഷ്കരിച്ചു
Local

കരിപ്പൂർ എയർപോർട്ടിൽ പാർക്കിങ് ഫീസ് പരിഷ്കരിച്ചു

Perinthalmanna RadioDate: 15-08-2024കൊണ്ടോട്ടി: കോഴിക്കോട് വിമാന താവളത്തിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ് പരിഷ്കരിച്ചു. പുറത്തുനിന്നുള്ള ടാക്സികൾക്ക് 226 രൂപയായാണ് പുതുക്കിയത്. സ്വകാര്യ കാറുകൾ അര മണിക്കൂറിന് 40 രൂപ ഫീസ് നൽകണം. നേരത്തേ 20 രൂപയായിരുന്നു. 30 മിനിറ്റുകഴിഞ്ഞാൽ രണ്ടുമണിക്കൂർ വരെ സ്വകാര്യ കാറുകൾ 65 രൂപ നൽകണം. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപ വീതം അധികം നൽകണം. പരിഷ്കാരം വെള്ളിയാഴ്ച പുലർച്ച 12 മണിമുതൽ പ്രാബല്യത്തിൽ വരും.വിമാനത്താവളത്തിൽ പ്രവേശിച്ച് പുറത്തുകടക്കാനുള്ള സൗജന്യസമയം ആറിൽനിന്ന് 11 മിനിറ്റ് ആക്കി. ഈ സമയത്തിനകം പുറത്തിറങ്ങുന്ന വാഹനങ്ങളിൽനിന്ന് പണം ഈടാക്കില്ല. മാളുകൾക്ക് സമാനമായി ഓട്ടോമാറ്റിക് ഗേറ്റും ഫാസ്ടാഗ് സംവിധാനവും ഒരുങ്ങിയിട്ടുണ്ട്. പ്രധാന കവാടത്തിലും പാർക്കിങ് മേഖലകളിലും വാഹനങ്ങളെത്തുന്ന സമയം ക്യാമറകൾ പകർത്തും. പാർക്കിങ് മേഖലയിൽ പ്രവേശിക്കുന്ന...
പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി; ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റ്
Local

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി; ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റ്

Perinthalmanna RadioDate: 15-08-20242024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പൊതു വിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റ്. മലപ്പുറം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 2,497 സീറ്റാണ്.സയന്‍സ് കോംബിനേഷനുകളിലാണ് മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് 120 താല്‍ക്കാലിക ബാച്ചുകളിലായി 7,200 സീറ്റുകളാണ് കൂടുതലായി അനുവദിച്ചിരുന്നത്.സയന്‍സ് കോംബിനേഷന്‍ സീറ്റുകളാണ് പൊതുവിദ്യാലയങ്ങളില്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുന്നത്. ബാച്ചുകള്‍ അനുവദിക്കുന്നതിനായി പരിശോധനകള്‍ നടത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സയന്‍സ് കോമ്ബിനേഷന്‍ സീറ്റുകള്‍ അധികമായിരുന്നുവെന്ന...
ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
Local

ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

Perinthalmanna RadioDate: 15-08-2024മലപ്പുറം: രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര- അന്താരാഷ്ട്ര ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുന്ന, ചേരിചേരാ നയത്തില്‍ സ്ഥാപിത താത്പര്യങ്ങൾക്കുവേണ്ടി വെള്ളം ചേർക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തിന്  ഒരു പോറലും ഏല്‍ക്കാതെ കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.  എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടായിരിക്കണം നമ്മുടെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തില്‍ ലഹരി ഉപയോഗം ...
ദുരിതബാധിതരെ സഹായിക്കാൻ ബഷീറിന്റെ സ്നേഹച്ചായ
Local

ദുരിതബാധിതരെ സഹായിക്കാൻ ബഷീറിന്റെ സ്നേഹച്ചായ

Perinthalmanna RadioDate: 15-08-2024പെരിന്തൽമണ്ണ: ബഷീറിന്റെ ചായക്കടയിലെ ചായയ്‌ക്കും വിഭവങ്ങൾക്കുമെല്ലാം ഇന്നലെ സ്‌നേഹത്തിന്റെ ഇരട്ടി രുചിയായിരുന്നു. പെരിന്തൽമണ്ണ പട്ടാമ്പി റോഡ് ചോലോകുന്നിലെ കല്ലിപ്പറമ്പിൽ ബഷീറിന്റെ ചായക്കടയിൽ ഇന്നലെ ആളുകളുടെ തിരക്കും വർധിച്ചു. ഇന്നലെ ലഭിച്ച വരുമാനം പൂർണമായി വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.ബഷീറിന്റെ മനസിന്റെ നന്മ കേട്ടറിഞ്ഞ് നഗരസഭാധ്യക്ഷൻ പി.ഷാജി, വൈസ് ചെയർപഴ്‌സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷ അമ്പിളി മനോജ് ഉൾപ്പെടെയുള്ളവർ ഇന്നലെ ചായ കുടിക്കാനെത്തി കാരുണ്യ പ്രവൃത്തിയുടെ ഭാഗമായി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
മെഴുകുതിരി കത്തിച്ച് ഡോക്ടർമാരുടെ പ്രതിഷേധം
Local

മെഴുകുതിരി കത്തിച്ച് ഡോക്ടർമാരുടെ പ്രതിഷേധം

Perinthalmanna RadioDate: 15-08-2024പെരിന്തൽമണ്ണ : കൊൽക്കത്ത ആർ.ജി. മെഡിക്കൽ കോളേജിലെ രണ്ടാംവർഷ പി.ജി. വിദ്യാർഥിയായ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പെരിന്തൽമണ്ണ ഐ.എം.എ. ഹൗസിലെ പ്രതിഷേധത്തിൽ നൂറോളം ഡോക്ടർമാർ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി ഗഫൂർ, സെക്രട്ടറി കെ.ബി. ജലീൽ, വി.യു. സീതി, കൊച്ചു എസ്. മണി, ഷറഫുദ്ദീൻ, കൃഷ്ണദാസ് എളേടത്ത്, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക...