ലയണൽ മെസ്സി ഡിസംബര് 12ന് ഇന്ത്യയിൽ എത്തും
Perinthalmanna RadioDate: 15-08-2025ഏറെക്കാലമായി കാത്തിരുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് അന്തിമാനുമതി ലഭിച്ചു. ഡിസംബർ 12-ന് കൊൽക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊൽക്കത്ത സന്ദർശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയും ഉണ്ടാവും.2011-ന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2011-ൽ വെനസ്വേലയ്ക്കെതിരെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫിഫ സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ദേശീയ ടീമിനൊപ്പമാണ് ഇതിഹാസ താരം എത്തിയിരുന്നത്. മെസ്സിക്കൊപ്പമുള്ള സംഘത്തിൽ ഇന്റർ മയാമി...





