Tag: 150924

നിപ; തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ
Local

നിപ; തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ

Perinthalmanna RadioDate: 15-09-2024മലപ്പുറം: ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത്  നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5,  6, 7  വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക...
വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചു
Local

വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 15-09-2024മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്കാണ് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 കാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.പിന്നാലെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്...
ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും
Local

ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും

Perinthalmanna RadioDate: 15-09-2024കൊച്ചി ∙ പ‍ഞ്ചാബ് എഫ്സിയുടെ വലയിൽ ഗോളുകൾ കൊണ്ടു പൂക്കളമിടാൻ മോഹിച്ചു കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 11–ാം സീസണിലെ ആദ്യ പോരിനായി ഇന്നു കളത്തിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും മികായേൽ സ്റ്റാറെയെന്ന സ്വീഡിഷ് കോച്ചിൽ! ‘‘മത്സരം ടഫ് ആയിരിക്കും. പക്ഷേ, പഞ്ചാബിനെ മറികടക്കാനാകുമെന്നു തന്നെയാണു പ്രതീക്ഷ.’’ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം സമ്മാനിച്ച ‘ഇവാൻ’ യുഗത്തിനു ശേഷമുള്ള ആദ്യ ഐഎസ്എൽ സീസണിൽ ടീമിനെ കളത്തിലിറക്കുന്ന സ്റ്റാറെയെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരം ഏറെ നിർണായകം.ഇന്നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ് എന്നിവയിൽ തത്സമയം. തിരുവോണ ദിനത്തിൽ നഗരത്തിലെ തിരക്കു പരിഗണിച്ചു സ്റ്റേ‍‍ഡിയത്തിലെ പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം.മൂന്നു വട്ടം ഐഎസ്എൽ ഫൈനൽ കളിച്ചിട്ടും...
രാജിപ്രഖ്യാപിച്ച് അരവിന്ദ് കെജ്‍രിവാൾ; 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയും
Local

രാജിപ്രഖ്യാപിച്ച് അരവിന്ദ് കെജ്‍രിവാൾ; 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയും

Perinthalmanna RadioDate: 15-09-2024ഡൽഹി: മദ്യനയ അഴിമതി​ക്കേസിൽ സുപ്രിം കോടതി ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങിയ ഡൽഹി മു​ഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രാജിപ്രഖ്യാപിച്ചു. രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നായിരുന്നു ആംആദ്മി നേതാവ് കൂടിയായ അരവിന്ദ് കെജ്‍രിവാളിന്റെ പ്രഖ്യാപനം. ഡൽഹിയിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പ്രഖ്യാപനം.ഇനിയെന്ത് വേണമെന്ന് രാജ്യത്തെ ജനങ്ങൾ  തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തെരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  താൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ.  തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാകക്ഷി യോഗം ചേരും.  അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന...
അങ്ങാടിപ്പുറത്ത് ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് ട്രാഫിക് പോലീസ്
Local

അങ്ങാടിപ്പുറത്ത് ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് ട്രാഫിക് പോലീസ്

Perinthalmanna RadioDate: 15-09-2024അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയിൽ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹന നിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിർ വശത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്.നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയിൽ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്.ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങൾ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.ഓണം അടുത്തതോടെ ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തൽമണ്ണയിൽനിന്ന് അങ്ങാടിപ്പുറം എത്തണമെങ്കിൽപ്പോലും മണിക്കൂറുകളെടുക്കും.പ...
മലപ്പുറം ജില്ലയിൽ വീണ്ടും നിപ ഭീതി
Local

മലപ്പുറം ജില്ലയിൽ വീണ്ടും നിപ ഭീതി

Perinthalmanna RadioDate: 15-09-2024മലപ്പുറം : രണ്ടു മാസത്തിനിടെ ജില്ലയിൽ വീണ്ടും നിപ ഭീതി. വണ്ടൂർ നടുവത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചതായാണ് സംശയം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം വന്ന ശേഷമേ നിപ ബാധ സ്ഥിരീകരിക്കൂ. അതേ സമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണ്.യുവാവിന്റെ മരണം നിപ ബാധിച്ചെന്ന സംശയമുയർന്ന വണ്ടൂരിൽ അടിയന്തര യോഗം ചേർന്നു. തിരുവാലി പഞ്ചായത്ത്‌ പ്രസിഡന്റ് കെ. രാമൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പുണെയിൽ നിന്നുള്ള ഫലം ലഭിച്ചതിനു ശേഷമേ തുടർ നടപടിയുണ്ടാകൂ.മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ....