ജില്ലയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1,602 വാഹനാപകടങ്ങള്‍
Perinthalmanna RadioDate: 15-09-2025 മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ആഗസ്റ്റ് വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,602 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 160 പേർ മരിക്കുകയും 1,602 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,488 ആയിരുന്നു. 2023ല്‍ 3,256 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.2022, 2021 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു. അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ അവഗണിക്കുക, തെറ്റായ ദിശയില്‍ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ ലോറികളു...



