Tag: 151024

കോൺഗ്രസ് സ്ഥാനാർഥികളായി; വയനാട്ടിൽ പ്രിയങ്ക തന്നെ, പാലക്കാട്ട് മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ
Local

കോൺഗ്രസ് സ്ഥാനാർഥികളായി; വയനാട്ടിൽ പ്രിയങ്ക തന്നെ, പാലക്കാട്ട് മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ

Perinthalmanna RadioDate: 15-10-2024ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.പ്രിയങ്കയുടേയും രാഹുൽ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നവംബർ 13 നാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തന്നെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റെ പേര് ഉയർന്നു വന്നിരുന്നു. ഷാഫി പറമ്പിൽ എംപിയുടേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പിന്തുണ രാഹുലിന് നേട്ടമായി.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ...
പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്ക് രാത്രി ബസ് സർവീസ് തുടങ്ങി
Local

പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്ക് രാത്രി ബസ് സർവീസ് തുടങ്ങി

Perinthalmanna RadioDate: 15-10-2024പെരിന്തൽമണ്ണ:  പെരിന്തൽമണ്ണയിൽ നിന്ന് കാര്യാവട്ടം - വെട്ടത്തൂർ - അലനല്ലൂർ വഴി തിരുവിഴാംകുന്നിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. രാത്രി 9.30ന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ബസ് 10.40ന് ആണ് തിരുവിഴാംകുന്നിലെത്തുക. തിരുവാഴാംകുന്നിൽ നിന്ന് രാവിലെ ആറിനാണ് പെരിന്തൽമണ്ണയിലേക്ക് മടങ്ങുന്നത്. ദീർഘ ദൂരയാത്രക്കാർക്ക് ഉൾപ്പെടെ രാത്രിയിൽ പുതിയ ബസ് സർവീസ് ഏറെ പ്രയോജനപ്പെടും. തൃശൂരിൽനിന്നുള്ള ബസ് ആണ് പെരിന്തൽമണ്ണയിലെത്തിയതിനുശേഷം തിരുവിഴാംകുന്നിലേക്ക് പോകുന്നത്. ഗതാഗതക്കുരുക്ക് ഉൾപ്പെടെ ഉണ്ടാകുമ്പോൾ തിരുവിഴാംകുന്നിലേക്ക് പുറപ്പെടുന്ന സമയക്രമത്തിൽ മാറ്റം വരുവാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 7. 50 ന് പെരിന്തൽമണ്ണയിൽനിന്ന് തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ്സർവീസ് കിട്ടിയില്ലെങ്കിൽ യാത്രക്കാർ വീടുകളിൽ എത്തുവ...
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്‌
Local

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്‌

Perinthalmanna RadioDate: 15-10-2024വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബർ 23നാണ് വോട്ടെണ്ണൽ.വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി വിജയിച്ചതിനെ തുടർന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥിയാകുകയെന്നാണ് സൂചനകൾ.പാലക്കാട് എം.എൽ.എ. ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എൽ.എ. ആയിരുന്ന കെ.രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എൽ.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.………………………………………..കൂടുതൽ വാർത്...
ഏലംകുളം പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ
Local

ഏലംകുളം പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

Perinthalmanna RadioDate: 15-10-2024പെരിന്തൽമണ്ണ:  അവിശ്വാസത്തിലൂടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായ ഏലംകുളം പഞ്ചായത്തിൽ പുതിയ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് നാളെ നടക്കും.രാവിലെ 11 ന് പ്രസിഡന്റിന്റെയും ഉച്ചയ്‌ക്ക് ശേഷം 2 ന് വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് പഞ്ചായത്ത് ഓഫിസിലാണ്.പെരിന്തൽമണ്ണ സബ് റജിസ്‌ട്രാർ ആണ് വരണാധികാരി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ഇന്ന് സിപിഎം യോഗം ചേരുന്നുണ്ട്.പ്രസിഡന്റായിരുന്ന കോൺഗ്രസിലെ സി.സുകുമാരനെയും വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗിലെ കെ.ഹൈറുന്നീസയെയും എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിലൂടെയാണ് പുറത്താക്കിയത്.ഇരുപക്ഷത്തും 8 വീതം അംഗങ്ങളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയാണ് മുൻപ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. കോൺഗ്രസ് സ്വതന്ത്ര അംഗം ര...
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ കാത്ത് ഒഴിഞ്ഞ കസേരകള
Local

അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ എത്തുന്നവരെ കാത്ത് ഒഴിഞ്ഞ കസേരകള

Perinthalmanna RadioDate: 15-10-2024അങ്ങാടിപ്പുറം: ഭൂരിഭാഗം ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രവർത്തനം പൂർണാർഥത്തില്‍ നിശ്ചലമായ സ്ഥിതി. ഒരു മാസം മുമ്പ് 21ല്‍ 17 പേരെയും സ്ഥലം മാറ്റിയതോടെയാണ് പഞ്ചായത്ത് നാഥനില്ലാ കളരിയായത്.ഏതാനും ദിവസം മുമ്പ് തിരുവന്തപുരം സ്വദേശിയായ സെക്രട്ടറിയെ നിയമിച്ചിരുന്നു. അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസ് തുറന്നപ്പോള്‍ ശുചീകരണ ജീവനക്കാരടക്കം അഞ്ചു പേരുണ്ട്.വിവിധ ആവശ്യങ്ങള്‍ക്ക് ആളുകൾ എത്തിയെങ്കിലും സെക്ഷനുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയാണ്. ഒരു മാസമായിട്ട് ഇതാണ് അവസ്ഥ. തദ്ദേശ മന്ത്രിയും സർക്കാറും തുടരുന്ന അനാസ്ഥക്കെതിരെ സെപ്റ്റംബർ 30ന് പഞ്ചായത്ത് അംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു. അങ്ങാടിപ്പുറത്ത് 16 സ്ഥിരം ജീവനക്കാരാണുള്ളത്. അസി. എൻജിനീയർ അടക്കം മൂന്നുപേർ എൻജിനീയറിങ് വിഭാഗത്തില്‍ വേറെയുമുണ്ട്.ഇതില...
ഭൂമി തരം മാറ്റുന്നതിനായി  കെട്ടിക്കിടക്കുന്നത് 2.88 ലക്ഷം അപേക്ഷകൾ
Local

ഭൂമി തരം മാറ്റുന്നതിനായി  കെട്ടിക്കിടക്കുന്നത് 2.88 ലക്ഷം അപേക്ഷകൾ

Perinthalmanna RadioDate: 15-10-2024മലപ്പുറം:  ഭൂമി തരം മാറ്റുന്നതിനായി സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത് 2.88 ലക്ഷം അപേക്ഷകളെന്ന് നിയമസഭാ രേഖ. ഇതുവരെ ലഭിച്ച 7.17 ലക്ഷത്തോളം അപേക്ഷകളിൽ 4.29 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്നു മന്ത്രി കെ.രാജൻ സഭയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാർക്ക് നൽകിയ മറുപടിയിൽ പറയുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനായി ഒക്ടോബർ 25 മുതൽ നവംബർ 15 വരെ സംസ്ഥാനത്ത് താലൂക്ക്തല അദാലത്തുകൾ സംഘടിപ്പിക്കും.സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണിത്. നേരിട്ടു ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. 2022 ജനുവരി 9 വരെ ഓഫ്‌ലൈനായി ലഭിച്ചത് 2,26,901 അപേക്ഷകൾ. അപേക്ഷകൾ ഓൺലൈനാക്കിയപ്പോൾ അതിനു ശേഷം ലഭിച്ചത് 4,90,044 എണ്ണം. ഓഫ്‌ലൈൻ അപേക്ഷകളിൽ 2,23,254 എണ്ണവും ഓൺലൈൻ അപേക്ഷകളിൽ 2,05,535 എണ്ണവും തീർപ്പാക്കി.ഓഫ്‌ലൈൻ അപേക്ഷകളിൽ ഇനി തീർപ്പാ...
രണ്ട് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; മലപ്പുറം  ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
Local

രണ്ട് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; മലപ്പുറം  ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 15-10-2024സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി.മധ്യ അറബികടലിലെ തീവ്ര ന്യൂനമർദത്തിന്റെയും തെക്കൻ കേരള തീരം മുതൽ അറബിക്കടൽ വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. അടുത്ത 3 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്നു കാലവർഷം പൂർണ്ണമായും വിടവാങ്ങാനും അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്. അതിനിടെ നാളെ ഇടുക്കി ജില്ലയിലും പാലക്കാട് മുതൽ വയനാട് വരെയുള്ള ജില്ലകളിലും മറ്റന്നാൾ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. അതേസമയം, കേരള തീരത്ത് നാള...