ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ 28 വില്ലേജുകളിൽ പൂർത്തികരിച്ചു
Perinthalmanna RadioDate: 15-10-2025 മലപ്പുറം : ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കാനും ഭൂവിസ്തൃതി സംബന്ധിച്ച ആധികാരിക രേഖ തയാറാക്കാനും റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ ഭൂസർവേ ജില്ലയിൽ പൂർത്തീകരിച്ചത് 28 വില്ലേജുകളിൽ. ജില്ലയിൽ ഒന്നാം ഘട്ടത്തിൽ 18 വില്ലേജുകളും രണ്ടാം ഘട്ടത്തിൽ എട്ട് വില്ലേജുകളും മൂന്നാം ഘട്ടത്തിൽ രണ്ട് വില്ലേജുകളുമാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. ഒന്നാം ഘട്ടത്തിൽ സർവേ ആരംഭിച്ച അനന്താവൂർ, ആതവനാട്, ചെറിയമുണ്ടം, കുറുമ്പത്തൂർ, കുറുവമ്പലം, മലപ്പുറം, മംഗലം, മാറക്കര, നടുവട്ടം, നന്നംമുക്ക്, പെരുമണ്ണ, പെരുമ്പടപ്പ്, പൊന്മുണ്ടം, പൊന്നാനി നഗരം, തലക്കാട്, തിരുവാനായ, വെളിയംകോട്, വെട്ടം എന്നീ വില്ലേജുകൾ സർവേ പൂർത്തീകരിച്ചു.രണ്ടാം ഘട്ടത്തിൽ അരിയല്ലൂർ, തിരൂരങ്ങാടി, പാണക്കാട്, തൃക്കണ്ടിയൂർ, നിറമരുതൂർ, ഈഴവതിരുത്തി, എടക്കര, പയ്യനാട് എന്നീ എട്ട് വില്ലേജുകളിലാണ് സർവേ നടപടികൾ പൂർത്തിയായത്. രണ്ടാം ...





