ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഫൈനലില
Perinthalmanna RadioDate: 15-11-2023മുംബൈ ∙ കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലൻഡിനോട് കണക്കു തീർത്ത് ഇന്ത്യ. അന്ന് ഓൾഡ് ട്രാഫോർഡിലേറ്റ പരാജയത്തിന്റെ പ്രകാരം ഇന്ന് വാങ്കഡെയില്‍ തീർത്തു. സൂപ്പർ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും പേസർ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോൾ കിവീസിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 4ന് 397. ന്യൂസീലൻഡ് – 48.5 ഓവറിൽ 327ന് പുറത്ത്.ദീപാവലി കഴിഞ്ഞെങ്കിലും വാങ്കഡെയിലെ കാണികൾക്ക് കാഴ്ചവിരുന്നൊരുക്കാൻ താരങ്ങൾ മത്സരിച്ച ദിനം കൂടിയാണിന്ന്. റെക്കോർഡ് പ്രകടനങ്ങളുമായി വിരാട് കോലിയും മുഹമ്മദ് ഷമിയും നിറഞ്ഞാടിയ മത്സരത്തിൽ ശ്രേയസ് അയ്യരും രോഹിത് ശർമയും, കിവീസ് നിരയിൽ ഡാരില്‍ മിച്ച...







