Tag: 151124

രാജ്യത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നു; പ‍ഴയ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കയിലേക്ക്
Local

രാജ്യത്ത് വൈദ്യുതീകരണം പൂര്‍ത്തിയാകുന്നു; പ‍ഴയ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കയിലേക്ക്

Perinthalmanna RadioDate: 15-11-2024രാജ്യത്ത് വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായതോടെ ഡീസൽ എൻജിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയിൽവേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വർഷത്തിലധികം സർവീസില്‍ തുടരാൻ സാധിക്കുന്ന എഞ്ചിനുകളാണിവ.ആഫ്രിക്കൻ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന സ്റ്റീല്‍ കമ്പനികൾ, ധാതുഖനന കമ്ബനികള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആൻഡ് ഇക്കോണമിക് സർവീസാണ് ഇതിനായുള്ള ഓര്‍ഡർ നേടിയത്.ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സർവീസ് നടത്തുക. അതിനാല്‍ ഡീസല്‍ എൻജിനുകളുടെ ആക്സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള അകലം 1.06 മീറ്ററായി കു...
ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും
Local

ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍; ആഹ്വാനം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും

Perinthalmanna RadioDate: 15-11-2024കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താല്‍. നവംബര്‍ 19 ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.വയനാട്ടിലെ പുനരധിവാസ വിഷയത്തില്‍ സംസ്ഥാനത്തിന് ധനസഹായം നല്‍കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി 3 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണ് കേന്ദ്രത്തിന്റേത്.ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്...
മങ്കട സര്‍ക്കാര്‍ ആശുപത്രിയിലെ നവീകരണം വേഗമാക്കാന്‍ നിര്‍ദേശം
Local

മങ്കട സര്‍ക്കാര്‍ ആശുപത്രിയിലെ നവീകരണം വേഗമാക്കാന്‍ നിര്‍ദേശം

Perinthalmanna RadioDate: 15-11-2024മങ്കട: മങ്കട ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികള്‍, ഹെല്‍ത്ത് ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍, ഐസൊലേഷന്‍ വാര്‍ഡ് നിര്‍മാണം എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്. ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളും ജീവനക്കാരുടെ അഭാവവും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് ഡെപ്യൂട്ടി ഡിഎംഒക്കും പൊതുമരാമത്ത് വകുപ്പ് (ബില്‍ഡിംഗ്സ്) അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. മങ്കട മണ്ഡലത്തിലെ ഏക കിടത്തി ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രിയാണിത്. യോഗത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുള്‍കരീം, ബ്ലോക്ക് പഞ്ചായത്ത് വ...
ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ച് സർക്കാർ; ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ല
Local

ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ച് സർക്കാർ; ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ല

Perinthalmanna RadioDate: 15-11-2024മലപ്പുറം: 140 കിലോ മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകൾക്ക് സർക്കാർ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകൾക്ക് പെർമിറ്റ് നൽകാത്ത സാഹചര്യത്തിൽ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ.2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.പെർമിറ്റ് പുതുക്കി കിട്ടാത്തത് കാരണം പല സ്വകാര്യ ബസുകളും ഓടാൻ കഴിയാതെ നി...
പെരിന്തൽമണ്ണ പൊന്നിയാകുർശിയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു
Local

പെരിന്തൽമണ്ണ പൊന്നിയാകുർശിയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

Perinthalmanna RadioDate: 15-11-2024 -----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 1...
കായിക പ്രേമികൾക്ക് ‌ഹരംപകർന്ന് സൗഹൃദ ഫുട്ബോൾ മത്സരം
Local

കായിക പ്രേമികൾക്ക് ‌ഹരംപകർന്ന് സൗഹൃദ ഫുട്ബോൾ മത്സരം

Perinthalmanna RadioDate: 15-11-2024പെരിന്തൽമണ്ണ: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ നെഹ്‌റു സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം കായിക പ്രേമികൾക്ക് ഹരം പകർന്നു. നഗരസഭാ അധ്യക്ഷൻ പി.ഷാജി, പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള നഗരസഭാ–ജില്ലാ ആശുപത്രി ടീമും യുവ ഡ‍ോക്‌ടർമാർ നേതൃത്വം നൽകിയ ഐഎംഎ ടീമും തമ്മിലായിരുന്നു മത്സരം. ഡോ.ഷാജി അബ്‌ദുൽ ഗഫൂർ മത്സരം ഫ്ലാഗ്ഓഫ് ചെയ്‌തു. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി നഗരസഭാ ടീം ജേതാക്കളായി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.co...
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ശിശുദിനം ആഘോഷിച്ച്  വിദ്യാർഥികൾ
Local

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ശിശുദിനം ആഘോഷിച്ച്  വിദ്യാർഥികൾ

Perinthalmanna RadioDate: 15-11-2024പെരിന്തൽമണ്ണ : ശിശു ദിനാഘോഷത്തിൻ്റെ ഭാഗമായി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു കക്കൂത്ത് ജി.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ കുട്ടികളുമായി സംവദിച്ചു. പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ സബ് ഇൻസ്പെക്ടർ അബ്ബാസ് കുട്ടികൾക്കായി വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ റോഡ് സുരക്ഷാ പോസ്റ്റർ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ പ്രകാശനം ചെയ്തു. കുട്ടികളുടെ കലാ പരിപാടികൾ, മധുര വിരുന്ന് എന്നിവയുമുണ്ടായി. പ്രധാനധ്യാപകൻ  സി.ഷാജിമോൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ. സാജിദ, സ്കൂൾ ലീഡർ മുഹമ്മദ് ഷാദിൽ , കെ.അൻഷാദ് , ആഷിഖ്, റീനജലാൽ, എന്നിവർ നേതൃത്വം നൽകി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------------...