കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാൻ 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം
Perinthalmanna RadioDate: 15-11-2025 ന്യൂഡൽഹി ∙ 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനു 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) നിയമത്തിലെ ചില വകുപ്പുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെങ്കിലും ഇതടക്കമുള്ള വ്യവസ്ഥകൾ അന്നാണ് പ്രാബല്യത്തിൽ വരിക. സാധാരണക്കാരെ ബാധിക്കുന്ന വ്യവസ്ഥകൾ നടപ്പാകാൻ ഒന്നര വർഷം വരെയെടുക്കും.നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് രേഖാമൂലം അറിയിക്കേണ്ടിവരും. ഈ വ്യവസ്ഥയും 2027 മേയിലായിരിക്കും പ്രാബല്യത്തിലാവുക.വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങൾക്ക് ഇളവ് നൽകും.രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണ...





