Tag: 151223

മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം
Local

മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം

Perinthalmanna RadioDate: 15-12-2023മലപ്പുറം: മഞ്ചേരി- അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസാണ് ഓട്ടോയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല

Perinthalmanna RadioDate: 15-12-2023ന്യൂഡൽഹി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജിയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈകോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, എല്ലാ വിഷയങ്ങളും ഹൈകോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയിൽ മാത്രം ബാലറ്റ് പരിശോധിച്ചാൽ മതിയെന്നായിരുന്നു നജീബിന്‍റെ വാദം. ഇക്കാര്യം അടക്കമുള്ളവ ഹൈകോടതി തീരുമാനിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്.പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ മുസ് ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്‍റെ വാദം...
പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു
Local

പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു

Perinthalmanna RadioDate: 15-12-2023പെരിന്തൽമണ്ണ: സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത്  ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രഷൻ വകുപ്പ് ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെയും ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീധന്യയ്ക്ക് നൽകിയിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.c...
ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില
Local

ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില

Perinthalmanna RadioDate: 15-12-2023പെരിന്തല്‍മണ്ണ: ബൈക്ക് യാത്രക്കാരനായ യുവാവിനെ രണ്ട് ബൈക്കുകളിലായി വന്ന സംഘം ഇടിച്ചു വീഴ്ത്തി കൈവശം ഉണ്ടായിരുന്ന 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അങ്ങാടിപ്പുറം സ്വദേശി പള്ളിയാല്‍തൊടി മുഹമ്മദ് യാസിൻ (20), അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി സയ്യിദ് ആഷിക് (20) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായത്.ഈ മാസം ഒന്നിന് ആയിരുന്നു പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് സമീപത്തുവെച്ച്‌ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം മണലായ സ്വദേശിയായ യുവാവിനെ ഇടിച്ചു വീഴ്ത്തി കുരുമുളക് സ്പ്രേ അടിച്ച്‌ മര്‍ദിച്ചു കയ്യില്‍ ഉണ്ടായിരുന്ന 15 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഇൻസ്പെക്ടര്‍ പ്രേംജിത്താണ് പ്ര...
മലപ്പുറം ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Local

മലപ്പുറം ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Perinthalmanna RadioDate: 15-12-2023മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറു മുതൽ പണിമുടക്ക്​ ആരംഭിച്ചത്​. കോട്ടക്കൽ-തിരൂർ, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-​മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക്​ ശക്​തമാണ്​. രാവിലെ മുന്നറിയിപ്പില്ലാതെ ആ​​രംഭിച്ച ബസ്​സമരം വിദ്യാർഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത്​ എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയിൽ കുടുങ്ങി. കെ.എസ്​.ആർ.ടി.സി ബസുകളിൽ വൻ തിരക്ക്​ അനുഭവപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്  ഞായറാഴ്ച കിക്കോഫ്
Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്  ഞായറാഴ്ച കിക്കോഫ്

Perinthalmanna RadioDate: 15-12-2023പെരിന്തൽമണ്ണ : ഒരു മാസത്തോളം നീളുന്ന സെവൻസ് ഫുട്‌ബോൾ ആവേശത്തിലേക്ക് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങുന്നു. സംസ്ഥാനത്തെ പഴക്കം ചെന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റായ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന് 17-ന് രാത്രി പന്തുരുളും. മുൻ താരങ്ങളായിരുന്ന കാദറിന്റെയും മുഹമ്മദലിയുടെയും ഓർമ്മയ്ക്കായുള്ള കാദറലി സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 51-ാമത് ടൂർണമെന്റിൽ 24 ടീമുകളാണു മത്സരിക്കുന്നത്. വനിതകൾക്ക് മത്സരം കാണാൻ പ്രത്യേക സൗകര്യം ഇത്തവണ ഒരുക്കും. ഉദ്ഘാടനദിവസം വനിതകൾക്ക് സൗജന്യ പ്രവേശനവും അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.ടൂർണമെന്റിൽ നിന്നുള്ള ലാഭം മുഴുവനായും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഇ.എം.എസ്. വിദ്യാഭ്യാസസമുച്ചയത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമായി വിനിയോഗിക്കും. വൈകീട്ട് 7.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. ആദ്യമത്സരത്തിൽ കഴിഞ്...
നിലമ്പൂർ- ഷൊർണൂർ റെയിൽപ്പാത വൈദ്യുതീകരണം; മേലാറ്റൂരിൽ സബ്‌ സ്റ്റേഷൻ നിർമാണം തുടങ്ങി
Local

നിലമ്പൂർ- ഷൊർണൂർ റെയിൽപ്പാത വൈദ്യുതീകരണം; മേലാറ്റൂരിൽ സബ്‌ സ്റ്റേഷൻ നിർമാണം തുടങ്ങി

Perinthalmanna RadioDate: 15-12-2023മേലാറ്റൂർ : നിലമ്പൂർ- ഷൊർണൂർ പാത വൈദ്യുതീകരണത്തിന്റെ ഭാഗായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട്‌ ചേർന്ന് ട്രാക്‌ഷൻ സബ് സ്റ്റേഷൻ നിർമാണം തുടങ്ങി. റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ്ഫോമിനു പിറകിലായാണ് സബ്‌ സ്റ്റേഷൻ നിർമിക്കുന്നത്.ത്രിമൂർത്തി കമ്പനിക്കാണ് ഇതിന്റെ ചുമതല. മേലാറ്റൂർ ചോലക്കുളത്തെ 110 കെ.വി. സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുക. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലും ഒരുക്കും. നിലമ്പൂരിൽനിന്ന്‌ ഷൊർണൂർ വരെ 67 കിലോമീറ്റർ ദൂരത്തിലാണ്‌ പാത വൈദ്യുതീകരിക്കുന്നത്.1200 വൈദ്യുതിത്തൂണുകളാണ് ഇതിനായി സ്ഥാപിക്കേണ്ടത്. അതിൽ ഷൊർണൂരിൽനിന്ന് അങ്ങാടിപ്പുറം വരെയുള്ള ഭാഗത്ത് 590 വൈദ്യുതിത്തൂണുകൾ നാട്ടിക്കഴിഞ്ഞു. ശേഷിക്കുന്ന നിലമ്പൂർ വരെയുള്ള ഭാഗത്തേക്ക് വൈദ്യുതിത്തൂ...