സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
Perinthalmanna RadioDate: 15-12-2024സൗജന്യമായി ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സമയപരിധി നീട്ടി. ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ ഫീസില്ലാതെ 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഡിസംബര്‍ 14ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയിരുന്നു.ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത് എന്ന് യുഐഡിഎഐ അറിയിച്ചു. സൗജന്യ സേവനം ലഭിക്കുക മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ്.പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേ...





