പെരിന്തൽമണ്ണയിൽ യുഡിഎഫ് എൽഡിഎഫിനേക്കാൾ കൂടുതലായി നേടിയത് 2409 വോട്ടുകൾ
Perinthalmanna RadioDate: 15-12-2025 പെരിന്തൽമണ്ണ: നഗരസഭയിലെ പല വാർഡുകളിലും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടത് വളരെ ചുരുങ്ങിയ വോട്ടുകൾക്ക്.ആകെയുള്ള 37 സീറ്റുകളിൽ 21 സീറ്റുകൾ നേടിയ യുഡിഎഫ് നഗരസഭയിൽ എൽഡിഎഫിനേക്കാൾ കൂടുതലായി നേടിയത് 2409 വോട്ടുകളാണ്. നഗരസഭയിൽ യുഡിഎഫ് 17,950 വോട്ടും എൽഡിഎഫ് 15,541 വോട്ടുകളുമാണ് നേടിയത്. എൻഡിഎ 579 വോട്ടുകൾ നേടി. എൻഡിഎക്ക് പ്രതീക്ഷിച്ച അധിക വോട്ടുകൾ നേടാനായില്ല. നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് 15–ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ പച്ചീരി സുരയ്യയാണ്. എൽഡിഎഫിലെ പി.ഹബീബയെ 527 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ തോൽപിച്ചത്.നഗരസഭയിലെ ആകെയുള്ള 46,139 വോട്ടർമാരിൽ 11,879 പേർ ഇത്തവണ വോട്ടു ചെയ്‌തില്ല. 34,260 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.നഗരസഭയിലെ ചില വാർഡുകളിൽ വലിയ തോതിൽ ആളുകൾ പോളിങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ 74.25 ശതമാനം പേരാണ് വോട്ട് രേഖപ്...




