Tag: 160124

സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും
Local

സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും

Perinthalmanna RadioDate: 16-01-2024സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും. പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തില്‍ ഉള്ളത്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്ക്കരിച്ചതെന്നും കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭ...
അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനി‍ൽ വാഹന പാർക്കിങ് ഇനത്തിൽ കൊള്ളലാഭം
Local

അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനി‍ൽ വാഹന പാർക്കിങ് ഇനത്തിൽ കൊള്ളലാഭം

Perinthalmanna RadioDate: 16-01-2024പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വാഹന പാർക്കിങ്ങിന് ഇരട്ടിയിലേറെ ചാർജ് ഈടാക്കുന്നതായി പരാതി. എ കാറ്റഗറി റെയിൽവേ സ്‌റ്റേഷനുകളിൽ ഈടാക്കുന്നതിനെക്കാളേറെ ചാർജാണ് ഇവിടെ ഈടാക്കുന്നത്. ബൈക്ക് പാർക്കിങ്ങിന് 12 മണിക്കൂർ സമയം നിർത്തിയിടാൻ 6 രൂപയാണ് റെയിൽവേ നിശ്ചയിച്ച ചാർജ്.എന്നാൽ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ 20 രൂപ നൽകണം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നിർത്തിയിടാൻ പോലും റെയിൽവേയുടെ കണക്ക് പ്രകാരം 12 രൂപയേയുള്ളൂ.  കാറിന് 12 മണിക്കൂർ സമയത്തേക്ക് 15 രൂപയാണ് നിശ്ചയിച്ച ചാർജ്. എന്നാൽ ഇവിടെ ഈടാക്കുന്നത് 50 രൂപയാണ്.വാഹനങ്ങളുടെ സീസൺ പാർക്കിങ് ഒരു മാസത്തേക്ക് റെയിൽവേ നിശ്ചയിച്ചത് 150 രൂപയാണ്. എന്നാൽ ഇവിടെ ഈടാക്കുന്നത് 300 രൂപയാണ്.  പണം നൽകുന്നവർക്ക് സതേൺ റെയിൽവേ, അങ്ങാടിപ്പുറം എന്ന പേരിൽ പ്രി...
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ മധുരം മാതൃത്വം പദ്ധതി ഉദ്ഘാടനം ചെയ്തു
Local

ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ മധുരം മാതൃത്വം പദ്ധതി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 16-01-2024ആലിപ്പറമ്പ്:  ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്ന "മധുരം മാതൃത്വം' പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ടി. അഫ്സല്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തിലെ സ്ത്രീകള്‍കള്‍ക്ക് പ്രസവശേഷം ശാസ്ത്രീയമായുള്ള ആയുര്‍വേദ പരിചരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പ്രസവ ശേഷം 45 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും അവര്‍ക്ക് പ്രസവരക്ഷ മരുന്നുകളും പദ്ധതി വഴി നല്‍കും.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീജ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അയമു എന്ന മാനു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മജീദ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. നവാസ്, ആസൂത്രണ സമിത...
ഫെബ്രുവരി 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ
Local

ഫെബ്രുവരി 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ

Perinthalmanna RadioDate: 16-01-2024ന്യൂഡൽഹി ∙ അടുത്ത മാസം 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.ഇപ്പോൾ ഒരു വാഹനത്തിൽ തന്നെ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------...
ഒടമല മഖാമിലെ നേർച്ചയ്ക്ക് കൊടിയേറി
Local

ഒടമല മഖാമിലെ നേർച്ചയ്ക്ക് കൊടിയേറി

Perinthalmanna RadioDate: 16-01-2024ആലിപ്പറമ്പ് : ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിലെ നാലു മാസത്തെ നേർച്ചയ്ക്ക് കൊടിയേറി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയുയർത്തി.തുടർന്ന് നടന്ന പൊതു സമ്മേളനവും തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു. ഫരീദി അജ്മൽ റോഷൻ വട്ടപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കൊടശ്ശേരി ഇബ്രാഹിം മുസ്‌ലിയാർ, ഹിബത്തുള്ള ദാരിമി തൂത, സുബൈർ ഫൈസി, ഉമറലി ദാരിമി എടത്തറ, സ്വമദ് ഫൈസി തെയ്യാട്ടുചിറ, സ്വാലിഹ് ഹുദവി തൂത, ഹുസൈൻ അൻവരി ചങ്ങലീരി തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
കാദറലി ഫുട്‌ബോൾ ടൂർണമെന്റിൽ സ്കൈബ്ലൂ എടപ്പാൾ ജേതാക്കളായി
Local

കാദറലി ഫുട്‌ബോൾ ടൂർണമെന്റിൽ സ്കൈബ്ലൂ എടപ്പാൾ ജേതാക്കളായി

Perinthalmanna RadioDate: 16-01-2024പെരിന്തൽമണ്ണ : കാദറലി സ്പോർട്‌സ് ക്ലബ്ബിന്റെ 51-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ സ്കൈബ്ലൂ എടപ്പാൾ ജേതാക്കളായി. നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെയാണ് എടപ്പാൾ തോൽപിച്ചത്. വിജയികൾക്ക് എ.ഡി.എം. എൻ.എം. മെഹറലി ട്രോഫികൾ വിതരണം ചെയ്തു. 24 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിലെ മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് കാദറലി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയ വികസനത്തിനായി ക്ലബ്ബ് നൽകുന്ന ഒന്നരലക്ഷം രൂപയുടെ ചെക്ക് നഗരസഭാധ്യക്ഷൻ പി. ഷാജി ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, ഇ.കെ. സലീം, എം.കെ. കുഞ്ഞയമു, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുര...