ആനമങ്ങാട് പൈപ്പ് ലൈൻ തകർന്ന ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ആരംഭിച്ചു
Perinthalmanna RadioDate: 16-01-2026 പെരിന്തൽമണ്ണ: രാമചാടി - അലിഗഡ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ആനമങ്ങാട് പുന്നക്കോട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ പരിഹാര നടപടികൾ അതി വേഗത്തിലാക്കി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിന് പിന്നാലെ, വെള്ളിയാഴ്ച രാവിലെ തന്നെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ചേലാമലയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും പെരിന്തൽമണ്ണയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ ജോയിന്റ് വേർപെട്ടതാണ് അപകടത്തിന് കാരണമായത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അതിശക്തമായ രീതിയിൽ വെള്ളം കുത്തിയൊലിച്ചതോടെ നവീകരിച്ച ആനമങ്ങാട് - മണലായ - മുതുകുർശി റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ മണ്ണ് നീക്കം ചെയ്തു കൊണ്ടുള്...






