Tag: 160225

പെരുന്നാള്‍ അവധിയില്ല; ബാങ്കുകള്‍ മാര്‍ച്ച്‌ 31ന് പ്രവര്‍ത്തിക്കും
Local

പെരുന്നാള്‍ അവധിയില്ല; ബാങ്കുകള്‍ മാര്‍ച്ച്‌ 31ന് പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 16-02-2025ഈ വർഷം ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വർഷം മാർച്ച്‌ 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. മാർച്ച്‌ 31ന് 2024-2025 സാമ്ബത്തിക വർഷത്തിന്‍റെ അവസാനമായതിനാലാണിത്.ഇതുസംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറപ്പെടുവിച്ചു. സർക്കാർ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവർത്തനക്ഷമമാക്കാൻ എല്ലാ പ്രമുഖ ബാങ്കുകളോടും സെൻട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സർക്കുലറില്‍, കേന്ദ്ര സർക്കാരിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും ആർ.ബി.ഐ അറിയിച്ചു.സർക്കാർ രസീതുകളും പേയ്‌മെന്‍റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്ബത്തിക വർഷത്തില്‍ തന്നെ രസീതുകളും പേയ്‌മെന്‍റുകളും കണക്കിലെടുക്കുന്നതിനായി 2025 മാർച്ച്‌ 31ന് തിങ...
പാതിവില തട്ടിപ്പ്; ജില്ലയിൽ നഷ്ടമായത് 4.6 കോടി, പെരിന്തൽമണ്ണയിൽ മാത്രം 2.42 കോടിയുടെ തട്ടിപ്പ്
Local

പാതിവില തട്ടിപ്പ്; ജില്ലയിൽ നഷ്ടമായത് 4.6 കോടി, പെരിന്തൽമണ്ണയിൽ മാത്രം 2.42 കോടിയുടെ തട്ടിപ്പ്

Perinthalmanna RadioDate: 16-02-2025പെരിന്തൽമണ്ണ :പാതിവില തട്ടിപ്പു കേസിൽ മലപ്പുറം ജില്ലയിൽ നഷ്ടമായത് 4,65,48,618 രൂപ. 23 കേസുകളാണ് ഇതു വരെ പോലീസ് രജിസ്റ്റർചെയ്തത്. ഇതിൽമാത്രം 3,29,44,635 രൂപ നഷ്ടമായി. വേറേയും 311 പരാതികൾ വിവിധ പോലീസ്‌ സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്‌. 1,36,03,983 രൂപ നഷ്ടമായിട്ടുണ്ടെന്ന് ഈ പരാതികളിൽ പറയുന്നു. ഇതിലധികം രൂപ നഷ്ടമായിട്ടുള്ളതായാണു വിവരം. എന്നാൽ പോലീസിനു മുൻപിൽ ഇവരുടെ പരാതികൾ എത്തിയിട്ടില്ല. 35 പേർക്കെതിരേയാണ് കേസെടുത്തത്. രണ്ടുപേർ അറസ്റ്റിലായി.പെരിന്തൽമണ്ണ സ്റ്റേഷനിലാണ് തട്ടിപ്പു സംബന്ധിച്ച് കൂടുതൽ പരാതികൾ ലഭിച്ചത്. പെരിന്തൽമണ്ണയിൽ ലഭിച്ച പരാതികൾ പ്രകാരം 2,42,75,800 രൂപ നഷ്ടമായി. കൊളത്തൂരിൽ 37,85,300, നിലമ്പൂരിൽ 39,62,000, മലപ്പുറത്ത്‌ 1,27,800, മഞ്ചേരിയിൽ 1,14,335, കൊണ്ടോട്ടിയിൽ 60,000, വാഴക്കാട് 90,000, എടക്കരയിൽ 64,600, തിരൂരിൽ 1,93,000, പെരുമ്...
വേനലെത്തും മുൻപേ ജില്ലയെ ചുട്ടുപൊള്ളിച്ച് കൊടും ചൂട്
Local

വേനലെത്തും മുൻപേ ജില്ലയെ ചുട്ടുപൊള്ളിച്ച് കൊടും ചൂട്

Perinthalmanna RadioDate: 16-02-2025മലപ്പുറം ∙ വേനലെത്തും മുൻപേ ജില്ലയെ ചുട്ടുപൊള്ളിച്ച് കൊടും ചൂട്. സാധാരണ ഫെബ്രുവരി മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ താപനിലയാണ് ജില്ലയിൽ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളിൽ ഇതു 36 ഡിഗ്രി സെൽഷ്യസ് വരെയെത്തി. സാധാരണ 32–33 ഡിഗ്രിയാണ് ഈ സമയത്തെ ചൂട്. രാത്രികാല താപനില 22– 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. കുറച്ചു വർഷങ്ങളായി ഫെബ്രുവരി തുടക്കത്തിൽ തന്നെ നല്ല ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണെന്നു വിദഗ്ധർ പറയുന്നു. ഇത്തവണ ജില്ലയിൽ നല്ല വേനൽമഴ ലഭിക്കുമെന്നാണു നിലവിലെ പ്രതീക്ഷ. എന്നാൽ, ഇതു എപ്പോൾ ലഭിച്ചു തുടങ്ങുമെന്നു പ്രവചിക്കാറായിട്ടില്ല. സാധാരണ മാർച്ച് പകുതി മുതലാണു വടക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങുന്നത്. എന്തായാലും കുറച്ചു ദിവസത്തേയ്ക്കു കൂടി പകൽ ചൂട് തുടരും. വേനൽ മഴ പ്രതീക്ഷിച്ച പോലെ ലഭിച്ചില്ലെങ്കിൽ വര...
പെരിന്തൽമണ്ണ നഗരസഭ സാന്ത്വനം ക്യാംപ് തുടങ്ങി
Local

പെരിന്തൽമണ്ണ നഗരസഭ സാന്ത്വനം ക്യാംപ് തുടങ്ങി

Perinthalmanna RadioDate: 16-02-2025പെരിന്തൽമണ്ണ ∙ നഗരസഭ അരയ്ക്കുതാഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനം ദശദിന ക്യാംപ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു നഗരസഭാ ചെയർമാൻ പി.ഷാജി, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, ഷാൻസി, കെ. ഉണ്ണിക്കൃഷ്ണൻ, സാന്ത്വനം കോ–ഓർഡിനേറ്റർ സലിം കിഴിശ്ശേരി, വി. രമേശൻ, കുറ്റീരി മാനുപ്പ, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, നോഡൽ ഓഫിസർ ടി.രാജീവൻ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സന്ധ്യയിൽ അങ്ങാടിപ്പുറം അസുര ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് അരങ്ങേറി. 10 ദിവസത്തെ ക്യാംപ് 23 ന് സമാപിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ്...
ഷൊർണൂർ- നിലമ്പൂർ പാതയിൽ മെമു ട്രെയിൻ ട്രയൽ റൺ നടത്തി
Local

ഷൊർണൂർ- നിലമ്പൂർ പാതയിൽ മെമു ട്രെയിൻ ട്രയൽ റൺ നടത്തി

Perinthalmanna RadioDate: 16-02-2025അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ പാതയിൽ എറണാകുളം- ഷൊർണൂർ മെമു ട്രെയിൻ പരീക്ഷണാർഥം ട്രയൽ റൺ നടത്തി.രാത്രി ഷൊർണൂർ നിന്ന് 8.10നുള്ള 56613 നിലമ്പൂർ പാസഞ്ചറിന് പകരമായാണ് മെമു ഓടിച്ചുള്ള ട്രയൽ റൺ. ഇന്നു രാവിലെ 5.30ന് 56612 ട്രെയിനായി ഷൊർണൂരിലേക്കു തിരിച്ചു പോയി. ഷൊർണൂരിൽ നിന്ന് 8.40ന് പുറപ്പെട്ട മെമു 10ന് നിലമ്പൂരിലെത്തി. നിലമ്പൂർ - മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വാ കോശി, ജോബിൻ ജോസ്, അനസ് യൂണിയൻ, ജോർജ് വർഗീസ്, യു.നരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ട്രെയിനിനു സ്വീകരണം നൽകി.കോവൈ - ഷൊർണൂർ, എറണാകുളം- ഷൊർണൂർ മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടണമെന്നു കൗൺസിൽ ഉൾപ്പെടെയുള്ള പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെ ദീർഘകാല ആവശ്യമാണ്.ഷൊർണൂരിൽ നിന്ന് നിന്നു നിലമ്പൂരിലേക്കു രാത്രി അവസാന സർവീസ് 8.10നാണ്. എറണാകുളം- ഷൊർണൂർ മെമു, ജനശതാബ്ദ...