തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഏപ്രിൽ മൂന്നിന്
Perinthalmanna RadioDate: 16-03-2025അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം മാർച്ച് 25-ന് തുടങ്ങും. ഏപ്രിൽ 13-നാണ് 11-ാം പൂരം.ഏപ്രിൽ മൂന്നിനു രാവിലെയാണ് പൂരംപുറപ്പാട്. ആദ്യ ആറാട്ടിനുശേഷമുള്ള മടക്കത്തിന് കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. നാലിന് വൈകീട്ട് 5.30-ന് ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരികസമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു വിശിഷ്ടാതിഥിയാകും. സാംസ്കാരിക സമ്മേളനത്തിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമർപ്പിക്കും. ക്ഷേത്രാഭിവൃദ്ധിക്കായി പ്രവർത്തിച്ച സി.വി. കേശവനെ ചടങ്ങിൽ ആദരിക്കും. മറ്റു ദിവസങ്ങളിൽ മൊഴിയാട്ടം നാടൻകലാവിരുന്ന്, ജു...





