വെള്ളിയാറിലെ തകർന്ന താത്കാലിക തടയണ പുനർനിർമിക്കാൻ നടപടിയായില്ല
Perinthalmanna RadioDate: 16-03-2026 മേലാറ്റൂർ : വെള്ളിയാറിൽ ജലലഭ്യത ഉറപ്പുവരുത്താനായി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച താത്കാലിക തടയണ തകർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയായില്ല. വേനലിൽ രൂക്ഷമാവുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനായി ഫെബ്രുവരി ആദ്യവാരത്തിലാണ് ചെമ്മാണിയോട് പാലത്തിനു സമീപത്ത് വെള്ളിയാറിനു കുറുകേ താത്കാലിക തടയണ നിർമിച്ചത്.ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് മുപ്പതിനായിരത്തോളം രൂപ ചെലവിൽ, പുഴയിലെത്തന്നെ മണലും ചരലും ഉപയോഗിച്ചായിരുന്നു നിർമാണം. തടയണ യാഥാർഥ്യമായതോടെ ഈ ഭാഗത്ത് പുഴയിൽ യഥേഷ്ടം വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയിരുന്നു. ഇത് സമീപത്തെ ഏക്കർക്കണക്കിന് ഭൂമിയിലെ കാർഷികവിളകൾക്കും കുടിവെള്ള പദ്ധതികൾക്കും വീടുകളിലെ കിണറുകൾക്കുമെല്ലാം ഏറെ ഗുണകരമായിരുന്നു. ദൂരെസ്ഥലങ്ങളിലെ നിരവധി ആളുകൾ കുളിക്കുന്നതിനും മറ്റുമായി ഈ ഭാഗത്ത് എത്തുകയും ചെയ്തിരുന്നു.എന്നാൽ ഒരു മാസം തികയും മു...





