Tag: 160424

മലപ്പുറം ജില്ലയിൽ തുരുമ്പെടുത്ത് നശിക്കുന്നത്  4,779 വാഹനങ്ങൾ
Local

മലപ്പുറം ജില്ലയിൽ തുരുമ്പെടുത്ത് നശിക്കുന്നത്  4,779 വാഹനങ്ങൾ

Perinthalmanna RadioDate: 16-04-2024മലപ്പുറം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് മലപ്പുറം ജില്ലയിൽ. വിവിധ കേസുകളിൽ പിടികൂടിയ 4,779 വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് വർഷങ്ങളായി കിടക്കുന്നത്. റോഡരികിലടക്കം കൂട്ടിയിടുന്ന വാഹനങ്ങൾ യാത്രക്കാ‌ർക്കും ഭീഷണിയാണ്. പാലക്കാട് - 2,853, തൃശൂർ സിറ്റി പൊലീസ് പരിധി - 2,612, കോഴിക്കോട് സിറ്റി - 2,102 എന്നിങ്ങനെയാണ് തുരുമ്പെടുക്കുന്ന കസ്റ്റഡി വാഹനങ്ങളുടെ എണ്ണം.മണൽ, മണ്ണ്, അനധികൃത ക്വാറി ഉത്പനങ്ങൾ കടത്തിയ വാഹനങ്ങളും വാഹനാപകടങ്ങളിൽ ഉൾപ്പെട്ടവയുമാണ് ജില്ലയിൽ തുരുമ്പെടുക്കുന്നവയിൽ നല്ലൊരു പങ്കും. ക്രിമിനൽ കേസുകളിൽ പിടികൂടിയവയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈക്ക്, കാർ, ലോറി എന്നിവയാണ് കൂടുതൽ. വണ്ടൂർ, മഞ്ചേരി, വളാഞ്ചേരി, വേങ്ങര, എടവണ്ണ സ്‌റ്റേഷൻ പരിധികളിലൊഴികെ മറ്റിടങ്ങളിലെല്ല...
സംസ്ഥാനത്ത് വേനൽ മഴ പെയ്തെങ്കിലും ചൂട് കുറയില്ലെന്ന് മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് വേനൽ മഴ പെയ്തെങ്കിലും ചൂട് കുറയില്ലെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 16-04-2024ചിലയിടങ്ങളിൽ വേനൽ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകുന്നു. അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ..................................
ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം
Local

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം

Perinthalmanna RadioDate: 16-04-2024കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട്- കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാന നിരക്കിലെ വ്യത്യാസമാണ് വര്‍ധനവിന് കാരണം.കൊച്ചി വഴി പോകുന്നവര്‍ക്ക് 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ക്ക് 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നു പോകുന്ന ഹജ്ജ് യാത്രക്കാരില്‍ നിന്നു അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്...
അങ്ങാടിപ്പുറം– വളാഞ്ചേരി റോഡ്; പാടേ തകർന്ന ഭാഗത്ത് കുഴിയ‌ടയ്‌ക്കൽ തുടങ്ങി
Local

അങ്ങാടിപ്പുറം– വളാഞ്ചേരി റോഡ്; പാടേ തകർന്ന ഭാഗത്ത് കുഴിയ‌ടയ്‌ക്കൽ തുടങ്ങി

Perinthalmanna RadioDate: 16-04-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിലെ പാടേ തകർന്ന മാലാപറമ്പ് മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് കുഴിയടയ്‌ക്കൽ തുടങ്ങി. 90 ലക്ഷം രൂപയാണ് സർക്കാർ കുഴിയടയ്‌ക്കലിനായി അനുവദിച്ചത്. എന്നാൽ ഈ പണിയും അധികൃതരുടെ അലംഭാവം മൂലം സ്‌തംഭിച്ചു കിടക്കുകയായിരുന്നു. യാത്ര ദുഷ്‌കരമായ ഈ ഭാഗത്ത് കുഴിയെങ്കിലും അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ആകെ തകർന്നു കിടന്ന റോഡിൽ ഒട്ടേറെ സമരങ്ങൾക്കൊടുവിലാണ് അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് ജാറം വരെയുള്ള ഭാഗത്ത് 2 ഘട്ടങ്ങളിലായി നവീകരണം പൂർത്തിയാക്കിയത്.എന്നാൽ അതിനു ശേഷമുള്ള ഭാഗം കൂടുതൽ തകർന്ന നിലയിലായതിനാൽ കുറച്ച് ഭാഗം മാത്രം നവീകരിച്ചത് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. ഈ മേഖല കുണ്ടും കുഴിയും കിടങ്ങുമായി കിടക്കുകയാണ്.അങ്ങാടിപ്പുറത്തും വളാഞ്ചേരിയിലുമായി രണ്ട് ദേശീ...
ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ
Local

ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ

Perinthalmanna RadioDate: 16-04-2024മലപ്പുറം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ  സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതില്‍ കൂടുതല്‍ പേരുള്ളിടത്താണ് ഓക്‍സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. 2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക.80 മാതൃകാപോളിങ് സ്റ്റേഷനുകൾലോകസഭാ തെരഞ്ഞെടുപ്പില്‍  ജില്ലയില്‍ 80  മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും.  ഓരോ നിയമസഭാ മണ്ഡലത്തിലും  തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇ...