Tag: 160425

പെരിന്തൽമണ്ണ റേഡിയോ വാർത്ത ഫലം കണ്ടു: ചെമ്മാണിയോട്- തേലക്കാട് റോഡ് ജംഗ്ഷൻ കോൺക്രീറ്റ് ചെയ്തു
Local

പെരിന്തൽമണ്ണ റേഡിയോ വാർത്ത ഫലം കണ്ടു: ചെമ്മാണിയോട്- തേലക്കാട് റോഡ് ജംഗ്ഷൻ കോൺക്രീറ്റ് ചെയ്തു

Perinthalmanna RadioDate: 16-04-2025മേലാറ്റൂർ: നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ ചെമ്മാണിയോട് നിന്ന് പുത്തൻപള്ളി, കാഞ്ഞിരംപാറ, വേങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന ചെമ്മാണിയോട്- തേലക്കാട് റോഡ് ജംഗ്ഷനിലെ അപകട ഭീഷണി സംബന്ധിച്ച പെരിന്തൽമണ്ണ റേഡിയോയിൽ 2024 ഡിസംബർ 4-ന് വന്ന വാർത്ത ഫലം കണ്ടു. റോഡിന്റെ ഉയരക്കുറവും ദുരിതങ്ങളും വിശദീകരിച്ച വാർത്തയ്ക്ക് സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വലിയ പ്രതികരണമായിരുന്നു.സംസ്ഥാന പാത ഉയർന്നതും ചേർന്ന് വരുന്ന അനുബന്ധ റോഡിന്റെ ഉയരക്കുറവുമാണ് അപകടങ്ങൾക്ക് ഇടയാക്കിയ പ്രധാന കാരണം. വർഷങ്ങളായി തകർന്ന നിലയിൽ കിടന്നിരുന്ന റോഡിന്റെ അൻപതു മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുന്ന  പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ റേഡിയോയുടെ ഇടപെടലിലൂടെ യാത്രാ ദുരിതം പരിഹരിക്കാനുള്ള വഴിയൊരുങ്ങിയതിൽ നാട്ടുകാർ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.---...
ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ!
Local

ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ!

Perinthalmanna RadioDate: 16-04-2025ന്യൂഡൽഹി: വാഹനങ്ങൾ ഇനി ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്‌ഠിത ടോൾ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. സുഗമമായ യാത്രയ്‌ക്കും ഹൈവേകളിലെ തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സ‌ർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നയമെന്ന് നിതിൻ ഗഡ്‌‌കരി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹങ്ങൾ വഴി ട്രാക്ക് ചെയ്യപ്പെടും. വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്‌ക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് നിതിൻ ഗഡ്‌‌കരി വ്യക്ത...
തൂതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു
Local

തൂതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു

Perinthalmanna RadioDate: 16-04-2025പെരിന്തല്‍മണ്ണ: മുണ്ടൂർ -തൂത സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി തൂതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.പഴയ പാലത്തിന് സമാന്തരമായാണ് 190 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും പുതിയ പാലം പണിയുന്നത്. പാലത്തിന്‍റെ ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയില്‍ നടപ്പാതയും നിർമിക്കുന്നുണ്ട്. നിലവില്‍ പാലത്തിന്‍റെ തൂണുകള്‍ നിർമിക്കുന്നതിന്‍റെ പ്രവൃത്തികളാണ് നടക്കുന്നത്.പുഴയിലെ വെള്ളം തടഞ്ഞ് നിർത്തി ഓവുചാലുകളിലൂടെ കടത്തിവിട്ടാണ് പ്രവൃത്തികള്‍ നടക്കുന്നത്. മഴയ്ക്കു മുന്പായി തൂണുകളുടെ പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കാലങ്ങളായി ഉയരുന്ന ആവശ്യമാണ് തൂതപ്പുഴക്ക് കുറുകെ പുതിയ പാലം. ബ്രിട്ടീഷ് ഭരണകാലത്ത് 1935ല്‍ പണിതതാണ് നിലവിലെ പാലം. 90 വർഷം പഴക്കമുള്ള പാലം ബലക്ഷയം നേരിടുന്നതിനാല്‍ പാലം പുതുക്കി പണിയണമെന്നാവശ്യത...
ഇത്തവണ കേരളത്തില്‍ കാലവര്‍ഷം തകര്‍ത്ത് പെയ്യും
Local

ഇത്തവണ കേരളത്തില്‍ കാലവര്‍ഷം തകര്‍ത്ത് പെയ്യും

Perinthalmanna RadioDate: 16-04-2025തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇത്തവണ എല്‍നിനോ പ്രതിഭാസം ഇല്ലാത്തതിനാല്‍ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം. ദില്ലിയിലെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ആസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ എം രവിചന്ദ്രന്‍ എന്നിവരാണ് ഐഎംഡിയുടെ വിലയിരുത്തല്‍ വിശദീകരിച്ചത്.നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത് 87 സെന്‍റീമീറ്റർ മഴയാണ്. എന്നാല്‍ 105 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്‌നാട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ...
ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി
Local

ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി

Perinthalmanna RadioDate: 16-04-2025അനധികൃത ഡ്രൈവിങ് സ്കൂളുകൾക്ക് എതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.ഒരു ഡ്രൈവിങ് സ്‌കൂളിന് ഏതാണ്ട് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകും. എന്നാൽ ഈ വാഹനം അല്ലാതെ ആ ഡ്രൈവിങ് സ്‌കൂൾ മറ്റൊരു വാഹനം കൂടി കൂട്ടിചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ ഡ്രൈവിങ് സ്‌കൂളിനെതിരെ കർശന നടപടിയെടുക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.മാത്രമല്ല ബോണറ്റ് നമ്പരുകൾ വ്യക്തമായി കാണുന്ന രീതിയിൽ വേണം പ്രദർശിപ്പിക്കാൻ. അതായത് കാറിന്റെ മുൻവശത്തും, പുറകിലുമായി വേണം ഇത് പ്രദർശിപ്പിക്കാൻ. ദിനം പ്രതി അനധികൃത ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം കൂട...