Tag: 160625

കാളികടവ് പാലം പദ്ധതിക്ക് ഇനി കാത്തിരിപ്പ് എസ്റ്റിമേറ്റ് അംഗീകരിച്ച്‌ ഫണ്ട് കിട്ടാൻ<br>
Local

കാളികടവ് പാലം പദ്ധതിക്ക് ഇനി കാത്തിരിപ്പ് എസ്റ്റിമേറ്റ് അംഗീകരിച്ച്‌ ഫണ്ട് കിട്ടാൻ

Perinthalmanna RadioDate: 16-06-2025പെരിന്തല്‍മണ്ണ: മലപ്പുറം-  പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച്‌ തൂതപ്പുഴയില്‍ കാളികടവില്‍ പാലത്തിന് വഴി തെളിയുന്നു. ഏതാനും ദിവസം മുമ്ബാണ് വിശദമായ എസ്റ്റിമേറ്റ് സർക്കാർ അംഗീകാരത്തിന് നല്‍കിയത്. ഇത് അംഗീകരിച്ച്‌ ഫണ്ട് അനുവദിക്കാനാണ് ഇനി കാത്തിരിപ്പ്. 17 കോടിയുടെ ഡി.പി.ആർ സഹിതമാണ് അന്തിമ പ്രൊജക്‌ട് റിപ്പോർട്ട് മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.ആലിപ്പറമ്ബ് ഭാഗത്തെ അപ്രോച്ച്‌ റോഡ് 175 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും രൂപ രേഖ തയാറായിരുന്നു. 150 മീറ്റർ നീളമാണ് പാലത്തിന്. നടപ്പാത അടക്കം 12 മീറ്റർ വീതിയുണ്ടാവും. ആറു തൂണും അഞ്ചു സ്പാനുകളും ഉണ്ടാവും. തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്ബ് പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികള്‍. പാലം സർക്കാർ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലു...
പ്ലസ് വൺ മൂന്നാം അലോട്മെന്റ്: 20,342 പേർക്കുകൂടി അവസരം<br>
Local

പ്ലസ് വൺ മൂന്നാം അലോട്മെന്റ്: 20,342 പേർക്കുകൂടി അവസരം

Perinthalmanna RadioDate: 16-06-2025മലപ്പുറം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മുഖ്യ അലോട്മെന്റിലെ അവസാന അലോട്മെന്റിൽ ജില്ലയിൽ 20,342 പേർക്കുകൂടി ഇടംകിട്ടി. ആകെയുള്ള 57,511 സീറ്റുകളിൽ വിവിധ സംവരണ വിഭാഗങ്ങളിലായി 95 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്.കൂടാതെ സ്പോർട്സ് ക്വോട്ടയിലെ 213 സീറ്റുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ 12 സീറ്റുകൾ ഒഴിഞ്ഞുകിടപ്പാണ്. ഇതുവരെ ജില്ലയിലെ 57,416 പേർക്ക് അലോട്മെന്റ് ലഭിച്ചു. 82,498 പേരാണ് ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചിരുന്നത്. ഇതിൽ 25,082 പേർ പ്രവേശനം ലഭിക്കാതെ പുറത്തായി. ഇവർക്കു സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിൽ ഏതിലേതിലെങ്കിലും പ്രവേശനം ലഭിച്ചിട്ടില്ലെങ്കിൽ ഇനി ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കണം.അലോട്മെന്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിരപ്രവേശനം നേടണം. അലോട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷ പുതുക്കുക...
അതിതീവ്ര മഴ; ബുധനാഴ്ച വരെ തുടരും<br>
Local

അതിതീവ്ര മഴ; ബുധനാഴ്ച വരെ തുടരും

Perinthalmanna RadioDate: 16-06-2025സംസ്ഥാനത്ത് അതിതീവ്ര മഴയും മഴക്കെടുതികളും തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ ഇന്ന്  അതിത്രീവ്ര മഴ സാധ്യതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലർട്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും കനത്ത മഴയ്ക്ക് കാരണമാണ്. ബുധനാഴ്ച വരെ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മീന്‍പിടിത്തം വിലക്കി. രൂക്ഷമായ കടലാക്രമണത്തിനും  സാധ്യതയുണ്ട്. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും വിലക്കി.11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,  മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ അവധിയാണ്. കോഴിക്കോടും കണ്ണൂര...
മഴ കനത്തതോടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായി<br>
Local

മഴ കനത്തതോടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായി

Perinthalmanna RadioDate: 16-06-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളെ ഗതാഗത കുരുക്ക് മഴ കനത്തതോടെ കൂടുതൽ രൂക്ഷമായി. നേരത്തേ തന്നെ ഗതാഗത കുരുക്കിന് കുപ്രസിദ്ധി നേടിയ ഇവിടെ മഴയിൽ വാഹനങ്ങൾ മെല്ലെപ്പോക്ക് കുടി ആയതോടെ കുരുക്ക് മുറുകി. ദേശീയ പാതയിൽ കുരുക്കഴിക്കാൻ ട്രാഫിക് പൊലീസ് കഴിയാവുന്ന പണികളെല്ലാം ചെയ്യുന്നുണ്ടെങ്കിലും കോയമ്പത്തൂർ- കോഴിക്കോട് പാതയിലെ വലിയ ചരക്കു വാഹനങ്ങൾ ഇതുവഴി കടന്നു പോവുന്നത് കുരുക്ക് വർധിപ്പിക്കുകയാണ്.അവധി ദിവസങ്ങളിൽ കുരുക്ക് വർധിക്കുകയാണ്. ഇതിനിടയിൽ എത്തുന്ന ആംബുലൻസുകളും ഗതാഗത കുരുക്കിൽ പെടുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ട്രാഫിക് പൊലീസിൻ്റെ പ്രധാന ജോലി ഇവിടെ ആംബുലൻസുകൾക്ക് വഴി ഒരുക്കലാണ്. വലിയ ചരക്കു വാഹനങ്ങൾ മറ്റു വഴികളിലൂടെ കടത്തി വിടാൻ മാർഗമില്ല. അങ്ങാടിപ്പുറം ഓരാടംപാലം വരെ ദേശീയ പാതയിൽ വാഹന നിര പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്.ജനങ്ങളുടെ ദുരിത...