ജൂലൈ 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
Perinthalmanna RadioDate: 16-07-2025സംസ്ഥാനത്ത് ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ 99 ശതമാനം കാര്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഗണേഷ് കുമാർ അവകാശപ്പെട്ടു. രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ് തീരുമാനമാകാതെ പോയത്.വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ അഭിപ്രായങ്ങൾ അറിയാൻ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും. ഇതിന് ശേഷം ബസുടമകളുമായും ചർച്ച നടത്തും. രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യങ്ങൾ നടക്കും.ഈ വിഷയത്തിൽ സമവായം ഉണ്ടാകേണ്ടതുണ്ട്. സംഘടനകളുമായി സംസാരിച്ച് സമവായത്തിലെത്താനുള്ള നിർദ്ദേശമാണ് നൽകിയ...





