Tag: 160925

മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടന്നില്ല; കരിമലയിലൂടെ അപകട യാത്ര

Local

മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടന്നില്ല; കരിമലയിലൂടെ അപകട യാത്ര

Perinthalmanna RadioDate: 16-09-2025 മങ്കട: അരിപ്ര- വലമ്പൂർ- അങ്ങാടിപ്പുറം റോഡിൽ കരിമലയിൽ മഴയിൽ റോഡ് ഭിത്തികൾ ഇടിഞ്ഞു വീണത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം 15 അടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഗതാഗത തടസ്സം ഉണ്ടായ ഭാഗത്തിനു സമീപം താഴ്‌ചയിൽ നിന്ന് കെട്ടി ഉയർത്തിയ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ ആയിട്ട് രണ്ടുമാസം കഴിഞ്ഞു. കഴിഞ്ഞ മാസം ഇതേ റോഡിൽ തന്നെ ഒരു കിലോമീറ്റർ പരിധിയിൽ പത്തടിയോളം റോഡ് കെട്ടി ഉയർത്തിയ ഭാഗം ഇടിഞ്ഞു വിണ്ടും അപകടം ഉണ്ടായി. പ്രദേശത്ത് അപകട സൂചകമായ ബോർഡുകൾ വെച്ചതല്ലാതെ മറ്റൊരു നടപടിയും അധിക്യയർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും കല്ലും അടങ്ങുന്ന ഭാഗം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്. കൂടാതെ രണ്ടു ഭാഗങ്ങളിലായി താഴ്‌ചയിലേക്ക് റോഡിന്റെ ഭിത്തി ഇടിഞ്ഞു വീണതും കൂടെ ആയപ്പോൾ ഈ റോഡിലൂടെയുള്ള യാത്ര അപകട ഭീഷണിയായി മാറി.ഭാരമു...
ഷൊർണൂർ- നിലമ്പൂർ പാതയിലെ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ 294 പേർ കുടുങ്ങി

Local

ഷൊർണൂർ- നിലമ്പൂർ പാതയിലെ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ 294 പേർ കുടുങ്ങി

Perinthalmanna RadioDate: 16-09-2025 പെരിന്തൽമണ്ണ:  നിലമ്പൂർ – ഷൊർണൂർ പാതയിലെ ട്രെയിനുകളിൽ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവിൽ 294 യാത്രക്കാർക്ക് റെയിൽവേ 95,225 രൂപ പിഴ ചുമത്തി. ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ കണ്ടെത്തി പിഴ ഈടാക്കിയത്.ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് കയറിയാണ് ‘അംബുഷ് ചെക്ക്’ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ പുലർച്ചെ 3.45ന് രാജ്യറാണിയിൽ ആണ് ആദ്യം പരിശോധന നടത്തിയത്.ട്രെയിനിൽ നിലമ്പൂരിൽ എത്തിയ ടിക്കറ്റ് ചെക്കർമാർ നിലമ്പൂരിൽ നിന്ന് മറ്റൊരു വാഹനത്തിൽ ഷൊർണൂരിലേക്കെത്തി. തുടർന്ന് 6.50ന് നിലമ്പൂർ എക്സ്പ്രസിലായിരുന്നു അടുത്ത പരിശോധന.രാവിലെ 11.30 വരെ 9 ട്രെയിനുകളിൽ ഇത്തരത്തിൽ പരിശോധന നടത്തി. ഷൊർണൂർ, പാലക്കാട് എന്നിങ്ങനെ 2 സ്ക്വാഡുകളിലായി 19 പേരാണ് പരിശോധനയിൽ പങ്കെടുത്തത്.തൃശൂർ ഭാഗത്തേക്കുള്ള ചില ട്രെയിനുകളിലും പരിശോധന ഉണ്...
മണ്ണാർമലയിലെ പുലി; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Local

മണ്ണാർമലയിലെ പുലി; പ്രദേശവാസികൾ റോഡ് ഉപരോധിച്ചു

Perinthalmanna RadioDate: 16-09-2025 പട്ടിക്കാട്: മാസങ്ങളായി ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന പുലിയെ പിടികൂടാൻ അധികാരികൾ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മാനത്തുമംഗലം- കാര്യവട്ടം മാട് റോഡിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചു.പുലി സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന മണ്ണാർമല പള്ളിപ്പടി, മാനത്തുമംഗലം, കക്കൂത്ത് മേഖലകളിലെ നൂറു കണക്കിന് ആളുകള്‍   ഉപരോധത്തിൽ സജീവ പങ്കാളികളായി. പുലിയെ പിടി കൂടാൻ കെണി സ്ഥാപിച്ചതല്ലാതെ മറ്റേതൊരു കാര്യമായ നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമായി. ഉപരോധത്തെ തുടർന്ന് മണ്ണാർമല മാട് റോഡില്‍  ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ നിസ്സംഗത തുടർന്നാൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പൗരസമിതിയുടെ മുന്നറിയിപ്പ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തെരുവുനായ്‌ക്കളുടെ കൂട്ടംചേർന്നുള്ള ആക്രമണത്തിൽ പള്ളി ജീവനക്കാരന് പരിക്ക്

Local

തെരുവുനായ്‌ക്കളുടെ കൂട്ടംചേർന്നുള്ള ആക്രമണത്തിൽ പള്ളി ജീവനക്കാരന് പരിക്ക്

Perinthalmanna RadioDate: 16-09-2025 പെരിന്തൽമണ്ണ : തെരുവു നായ്‌ക്കളുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ പള്ളി ജീവനക്കാരന് പരിക്ക്. മാനത്തുമംഗലം ബൈപ്പാസ് റോഡിലെ തറയിൽ ബസ്‌സ്റ്റാൻഡിനു സമീപത്തുള്ള മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദിലെ ശുചീകരണത്തൊഴിലാളിയായ വഴിപ്പാറ സ്വദേശി കുരംകുറ്റി സൂപ്പി(64)യ്ക്കാണ് പരിക്കേറ്റത്.ജോലി കഴിഞ്ഞ് പതിവുപോലെ രാവിലെ മടങ്ങിപ്പോകുമ്പോൾ ഏഴോളം തെരുവുനായ്‌ക്കൾ പിറകിലൂടെ വന്ന് കൂട്ടമായി ആക്രമിക്കുകയായിരുന്നു. കാലിൽ തെരുവുനായ കടിച്ചുതൂങ്ങി പരിക്കേൽപ്പിച്ചു. നാട്ടുകാരും അതിഥിത്തൊഴിലാളികളും ചേർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കും നാലു ഡോസ് കുത്തിവെപ്പിനും ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.രാപകൽ ഭേദമെന്യേ തറയിൽ ബസ്‌സ്റ്റാൻഡിലും പരിസരത്തും ഡസൻകണക്കിന് തെരുവുനായ്‌ക്കളാണ് വിഹരിക്കുന്നത്. പുലർച്ചെ നടക്കാൻ പോകുന്നവരെ മുതൽ ഇവ ആക്രമിക്കുന്നു. ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞം 21-ന്

Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞം 21-ന്

Perinthalmanna RadioDate: 15-09-2025 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ ഭഗവതിക്കണ്ടത്തിൽ ഞാറുനടീൽ യജ്ഞം 21-ന് നടക്കും വടക്കെ നടയ്ക്കു താഴെ ആറാട്ട് കടവിനക്കരെ 1.88 ഏക്കർ വിസ്തൃതിയുള്ള ഒറ്റക്കണ്ടമാണ് 'വല്യണ്ടം' എന്നറിയപ്പെടുന്ന ഭഗവതിക്കണ്ടം. 'അരി മണിയൊന്ന് ഇന്നും വിളയും' എന്ന് വിശ്വാസമുള്ള ഈ കണ്ടത്തിൽ ഒറ്റ ദിവസം കൊണ്ട് ഞാറുനടീൽ പൂർത്തിയാക്കും. രാവിലെ 9.30-ന് പന്തീരടിപ്പൂജയ്ക്കു ശേഷം കളത്തും ചാളക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ പാടവരമ്പത്ത് വിളക്ക് തെളിച്ച് ഇളനീർ വെട്ടി ആടിയശേഷം ആദ്യ ഞാറ്റുമുടി ദേവസ്വം പ്രതിനിധിയെ ഏൽപ്പിക്കും. ദേവസ്വം പ്രതിനിധി ഞാറ്റുമുടി പാടത്ത് ഇറക്കി വെച്ചു കൊണ്ട് നടീലിന് തുടക്കമാകും. ഭക്തർ ഞാറ്റുമുടി കണ്ടത്തിൽ നട്ടുകൊണ്ട് നടീലിൽ പങ്കാളികളാകും. വൈകീട്ട് 4.30-ന് തിരിഞ്ഞു പന്തീരടി പൂജയ്ക്ക് മുൻപ് നടീൽയജ്ഞം പൂർത്തിയാകും. യജ്ഞ സമാപ്തിയുടെ സന്തോഷത്തിൽ നടീലിൽ പങ്ക...