Tag: 161024

വയനാട് ഉപതിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലും പെരുമാറ്റച്ചട്ടം ബാധകം
Local

വയനാട് ഉപതിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലും പെരുമാറ്റച്ചട്ടം ബാധകം

Perinthalmanna RadioDate: 16-10-2024മലപ്പുറം: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒക്ടോബർ 15 മുതൽ മലപ്പുറം ജില്ലയില്‍ മുഴുവനായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്നതിന്നാൽ ജില്ലയ്ക്ക് മൊത്തം ചട്ടം ബാധകമാണ്. ബന്ധപ്പെട്ട എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താ...
രായിരനെല്ലൂർ മലകയറ്റം; നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Local

രായിരനെല്ലൂർ മലകയറ്റം; നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Perinthalmanna RadioDate: 16-10-2024കൊപ്പം: രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്നതിനാൽ കൊപ്പം - തിരുവേഗപ്പുറ റൂട്ടിൽ 17-ാംതീയതി വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് അറിയിച്ചു. ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക.കൊപ്പം ഭാഗത്തു നിന്നും പോകുന്ന വാഹനങ്ങൾ വിളയൂർ -നെടുങ്ങോട്ടൂർ - കൈപ്പുറം വഴിയും, വളാഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ - ചെമ്പ്ര വഴിയും പോകേണ്ടതാണ്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടു പോകരുത്. ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. പൊതു സുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്രാ വേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും   വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും ഒഴിവാക്കണമെന്നും കൊപ്പം പോലീസ് അറിയിച്ച...
ഏലംകുളം  പഞ്ചായത്ത് പ്രസിഡന്റായി സുധീർ ബാബുവിനെ തിരഞ്ഞെടുത്തു
Local

ഏലംകുളം  പഞ്ചായത്ത് പ്രസിഡന്റായി സുധീർ ബാബുവിനെ തിരഞ്ഞെടുത്തു

Perinthalmanna RadioDate: 16-10-2024ഏലംകുളം:  ഇ.എം.എസിന്റെ ജന്മനാട്ടിൽ കൈവിട്ട പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് എൽ.ഡി.എഫ്. ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ ഏലംകുളം ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി  നാലാം വാർഡ് അംഗമായ സുധീർ ബാബുവിനെ തിരഞ്ഞെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറും ഏലംകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.ഏലംകുളം പഞ്ചായത്തിൽ നാല് പതിറ്റാണ്ടിനുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ്. ഭരണ സമിതി പ്രസിഡന്റിനേയും വൈസ് പ്രസിഡൻറിനേയും അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽ.ഡി.എഫ്. പുറത്താക്കിയത്. കോൺഗ്രസ് സ്വതന്ത്ര അംഗം രമ്യ മാണിത്തൊടി എൽ.എഡി.എഫിന് പിന്തുണ നൽകിയതോടെ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------...
അങ്ങാടിപ്പുറം പ‍‍ഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി കോൺഗ്രസ് പ്രതിഷേധം
Local

അങ്ങാടിപ്പുറം പ‍‍ഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി കോൺഗ്രസ് പ്രതിഷേധം

Perinthalmanna RadioDate: 16-10-2024അങ്ങാടിപ്പുറം ∙ പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ചും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ‍‍ഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി പ്രതിഷേധിച്ചു.ഇക്കാര്യം ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.എസ്.അനീഷിന്റെയും ജബ്ബാറിന്റെയും നേതൃത്വത്തിൽ നിരാഹാര സമരവും നടത്തിയിരുന്നു. യുഡിഎഫ് പ‍ഞ്ചായത്ത് ഭരണസമിതിയും മുൻപ് സമരം നടത്തിയിരുന്നു. നിത്യേന ആവശ്യങ്ങൾക്കായി എത്തുന്ന വയോധികർ ഉൾപ്പെടെയുള്ളവർക്ക് ഒരു സേവനവും നൽകാനാവാത്ത സാഹചര്യമാണ്. 21 ജീവനക്കാർ വേണ്ടിടത്ത് നാമമാത്രമായ ജീവനക്കാരാണുള്ളത്. നിയമനം നൽകിയ ജീവനക്കാർ ചുമതലയേൽക്കാത്തതും പ്രതിസന്ധിയാണ്.ഷട്ടർ അടച്ചുപൂട്ടിയുള്ള സമരം ഉപരോധത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് സമരക്കാരെ അറസ്‌റ്റ് ചെയ്‌തു നീക്കിയത് സംഘർഷത്തിനിടയാക്കി. കോൺഗ്രസ് ജില്...
പ്രവർത്തന മികവിനുള്ള കെഎസ്ആർടിസിയുടെ അവാർഡ്: പെരിന്തൽമണ്ണയ്ക്ക് ഒന്നാം സ്ഥാനം
Local

പ്രവർത്തന മികവിനുള്ള കെഎസ്ആർടിസിയുടെ അവാർഡ്: പെരിന്തൽമണ്ണയ്ക്ക് ഒന്നാം സ്ഥാനം

Perinthalmanna RadioDate: 16-10-2024പെരിന്തൽമണ്ണ: പ്രവർത്തന മികവിനുള്ള കെഎസ്ആർടിസിയുടെ 10 സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണവും മലപ്പുറം ജില്ലയിലേക്ക്. പ്രവർത്തന ലാഭം വർധിപ്പിച്ച ആദ്യ 5 യൂണിറ്റുകളിൽ പെരിന്തൽമണ്ണ (10.5%) ഒന്നാം സ്ഥാനവും മലപ്പുറം (9.50%) നാലാം സ്ഥാനവും നേടി. പ്രവർത്തന നഷ്ടം ഏറ്റവും കുറച്ച 5 യൂണിറ്റുകളിൽ നിലമ്പൂർ (13.20%) നാലാം സ്ഥാനം നേടി. അതിൽതന്നെ നഷ്ടം മറികടന്ന് ലാഭത്തിലെത്തിയ 3 യൂണിറ്റുകളിലൊന്നുമാണു നിലമ്പൂർ. മലപ്പുറത്തിനും നിലമ്പൂരിനുമുള്ള അവാർഡ് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോണും പെരിന്തൽമണ്ണയ്ക്കുള്ള പുരസ്കാരം എടിഒ എം.അനസും മന്ത്രി കെ.ബി.ഗണേഷ്കുമാറിൽനിന്ന് ഏറ്റുവാങ്ങി.അവാർഡ് നേടിയ പത്തിൽ 7 യൂണിറ്റുകളും സ്വകാര്യ ബസുകളുമായി കൂടുതൽ മത്സരമുള്ള വടക്കൻ മേഖലയിൽനിന്നുള്ളവയാണ്. ബാക്കി 3 എണ്ണം മധ്യമേഖലയിൽനിന്നും. കെഎസ്ആർടിസിയുടെ കുത്തകയായ, ദേശസാൽകൃത റൂട്ടുകളേറെയുള്ള ...