പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് നൽകാൻ ആധുനിക സംവിധാനം
Perinthalmanna RadioDate: 16-10-2025പട്ടിക്കാട്: ഷൊർണൂർ- നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് വിതരണത്തിൽ പുതിയ സംവിധാനം നിലവിൽ വന്നു. ടിക്കറ്റ് കൗണ്ടറുകളിലെ ആധുനിക സംവിധാനമായ എം.യു.ടി.എസ് (മൊബൈൽ അൺ റിസർവ്‌ഡ് ടിക്കറ്റ് സിസ്‌റ്റം) ആണ് പരീക്ഷണ അടിസ്ഥാനത്തിൽ സെപ്റ്റംബർ അവസാന വാരം മുതൽ പട്ടിക്കാട് സ്‌റ്റേഷനിൽ ആരംഭിച്ചത്. ഈ സംവിധാനം വരുന്നതോടെ എല്ലാ സ്‌റ്റേഷനുകളിലേക്കും ഉള്ള വിവിധ ട്രെയിനുകളിലെ ടിക്കറ്റ് യാത്രക്കാർക്ക് നേരിട്ട് ലഭ്യമാകും. പുതിയ സംവിധാനം വന്നതോടെ വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്. അതേ സമയം, നിലവിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷിൻ കൗണ്ടറുകൾ തുടരും. എം.യു.ടി.എസ് ടിക്കറ്റിന് യാത്രക്കാർ അധിക നിരക്ക് നൽകേണ്ടതില്ല. ടിക്കറ്റ് തുക ഡിജിറ്റലായും നൽകാം. രാജ്യത്തെ എല്ലാ ട്രെയിനിലെയും ടിക്കറ്റുകൾ പുതിയ സംവിധാനം വഴി ലഭിക്കുമെങ്കിലും റിസർവേഷൻ ടിക്കറ്റുകൾ ലഭ്യമാവില്ല. ഷൊർണൂർ-ന...






