പനങ്ങാങ്ങര ജി.യു.പി സ്‌കൂള്‍ കെട്ടിട പ്രവര്‍ത്തി മഞ്ഞളാംകുഴി അലി എം.എല്‍.എ സന്ദര്‍ശിച്ചു
Perinthalmanna RadioDate: 16-11-2024മങ്കട: മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ നിര്‍ദേശ പ്രകാരം 2023-24 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപ വകയിരുത്തി പനങ്ങാങ്ങര ജി.യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തിയിടെ പുരോഗതി മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും പി.ടി.എ ഭാരവാഹികളും വിലയിരുത്തി. പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദേശ പ്രകാരമാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ ഈ പ്രവര്‍ത്തി നിര്‍ദേശിച്ചത്. എം.എല്‍.എയുടെ പരിശ്രമത്തിന്റെ ഫലമായി പ്രവര്‍ത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. പി.ഡബ്ല്യു.ഡി ബില്‍ഡിംങ്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുമായി എം.എല്‍.എ കൂടികാഴ്ച നടത്തി. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്...





