വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
Perinthalmanna RadioDate: 16-11-2025 വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ കെഎസ്ഇബി. ഇതിനായി 741 സെക്ഷന്‍ ഓഫീസുകളിലും വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക് മൂന്നുഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കും. നിലവില്‍ സംസ്ഥാനത്തെ 29 സെക്ഷന്‍ ഓഫീസുകളില്‍ മാത്രമാണ് എസ്ആര്‍ടി ഉള്ളത്.പുതിയ സംവിധാനത്തിനായി ഫീല്‍ഡിലുള്ള 11,841 ജീവനക്കാരുടെ ജോലിസമയത്തില്‍ ക്രമീകരണം വരുത്തും. 741 അസി. എന്‍ജിനിയര്‍മാര്‍, 1,482 സബ് എന്‍ജിനിയര്‍മാര്‍, 3,278 ഓവര്‍സിയര്‍മാര്‍, 6,350 ലൈന്‍മാന്‍മാര്‍ എന്നിവരുടെ സേവനമാണ് പുനഃക്രമീകരിക്കുക.രാവിലെ ഏഴുമുതല്‍ ഉച്ചതിരിഞ്ഞ് രണ്ടുവരെയും രണ്ടുമുതല്‍ രാത്രി ഒന്‍പതുവരെയും ഒന്‍പതുമുതല്‍ പുലര്‍ച്ചെ ഏഴുവരെയുമായിരിക്കും ജോലിസമയം. ഓരോ ഷിഫ്റ്റിലും രണ്ട് ലൈന്‍മാന്‍മാരെയും ഒരു ഓവര്‍സിയറെയും സ്ഥിരമായി ഉള...




