കരിപ്പൂർ റെസ വികസനം; ടെൻഡർ നടപടി വൈകുന്നു
Perinthalmanna RadioDate: 16-12-2023കരിപ്പൂർ വിമാന താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയാ (റെസ) നിർമാണപദ്ധതിയുടെ ടെൻഡർ നടപടികൾ വൈകുന്നു. കാലാവധി രണ്ടുമാസം പിന്നിട്ടിട്ടും ടെൻഡർ ഉറപ്പിക്കാനായിട്ടില്ല. റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികൾ, ഓവുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപ്പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.സെപ്റ്റംബർ 19-ന് പ്രീ ക്വാളിഫിക്കേഷൻ ടെൻഡറും ഒക്ടോബർ 11-ന് അന്തിമ ടെൻഡറും ഉറപ്പിക്കുന്ന രീതിയിലാണ് തുടക്കത്തിൽ നടപടികളെടുത്തത്. പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ തുടക്കത്തിൽ ആരും പങ്കെടുത്തില്ല. ഇതോടെ സെപ്റ്റംബർ 19-ന് ആദ്യഘട്ട ടെൻഡർ ഉറപ്പിക്കാനായില്ല. പിന്നീട് നാലു കമ്പനികൾ വന്നു. എങ്കിലും ഇതുവരെയും സാങ്കേതിക നടപടികളും പരിശോധനകളും പൂർത്തിയാക്കി അന്തിമ ടെൻഡർ ഉറപ്പിച്ചിട്ടില്ല.റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്ററിൽനിന്ന് 240 മീ...




