Tag: 161224

ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും
Local

ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും

Perinthalmanna RadioDate: 16-12-2024ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ ഡിസംബർ 20ന് അടയ്ക്കും.  21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. 19നാണ് പരീക്ഷകള്‍ സമാപിക്കുക. എങ്കിലും 20ന് വൈകുന്നേരം സ്‌കൂളുകള്‍ അടച്ചാല്‍ മതിയെന്നാണ് നിർദേശം.  ഏതെങ്കിലും സാഹചര്യത്തില്‍ ഒരു ദിവസത്തെ പരീക്ഷ മാറ്റി വയ്‌ക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യത്തിനാണ് 20ന് അടച്ചാല്‍ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണ...
ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു
Local

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു

Perinthalmanna RadioDate: 16-12-2024മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തത്.ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എ...
പെരിന്തൽമണ്ണ ബ്ലോക്ക്തല കേരളോത്സവം; അങ്ങാടിപ്പുറം പഞ്ചായത്ത്  ചാമ്പ്യൻമാർ
Local

പെരിന്തൽമണ്ണ ബ്ലോക്ക്തല കേരളോത്സവം; അങ്ങാടിപ്പുറം പഞ്ചായത്ത്  ചാമ്പ്യൻമാർ

Perinthalmanna RadioDate: 16-12-2024പെരിന്തൽമണ്ണ : ബ്ലോക്ക്തല കേരളോത്സവത്തിൽ കലാകായിക ഇനങ്ങളിൽ അങ്ങാടിപ്പുറം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. തുടർച്ചയായി മൂന്നാംതവണയാണ് അങ്ങാടിപ്പുറം ഓവറോൾ ചാമ്പ്യൻമാരാകുന്നത്. രണ്ടാംസ്ഥാനം പുലാമന്തോളും മൂന്നാംസ്ഥാനം മേലാറ്റൂരും നേടി.സമാപനസമ്മേളനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനംചെയ്തു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ അധ്യക്ഷനായി. വിവിധ ഇനങ്ങളിൽ സമ്മാനാർഹരായവർക്കുള്ള ട്രോഫികൾ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ആയമു, നജ്മ തബ്ഷീറ, അസീസ് പടിക്കാട് എന്നിവർ വിതരണംചെയ്തു.ക്ലബ് കാറ്റഗറിയിൽ എഫ്.എഫ്.സി. പാറക്കടവ്, പുലാമന്തോൾ മരിയൻ അക്കാദമി പരിയാപുരം, സിറ്റിബോയ്സ് മേലാറ്റൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പ്രബീന ഹബീബ്, ന...
ബന്ദിപ്പൂരിൽ ഹരിത നികുതി ഇനി ഫാസ്ടാഗിലൂടെ
Local

ബന്ദിപ്പൂരിൽ ഹരിത നികുതി ഇനി ഫാസ്ടാഗിലൂടെ

Perinthalmanna RadioDate: 16-12-2024ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ കടന്നു പോകുന്ന കൊല്ലേഗൽ– കോഴിക്കോട്, മൈസൂരു– ഊട്ടി ദേശീയ പാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ്) ഫാസ് ടാഗിലൂടെ ഈടാക്കാൻ തുടങ്ങി.  കൊല്ലേഗൽ– കോഴിക്കോട് ദേശീയപാതയിലെ (എൻഎച്ച്–766) മൂലഹൊള്ള, മദ്ദൂർ, മൈസൂരു– ഊട്ടി ദേശീയപാതയിലെ (എൻഎച്ച്–67)  മേലുകമ്മനഹള്ളി, കേക്കനഹള്ളി ചെക് പോസ്റ്റുകളിലാണ് ഫാസ്ടാഗ് സ്കാനർ സ്ഥാപിച്ചത്. സ്വകാര്യ വാഹനങ്ങളിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡറുകൾ സ്കാൻ ചെയ്താണ് പണം ഈടാക്കുക. ചെക് പോസ്റ്റുകളിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായാൽ മറ്റു കടുവ സങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കും. ഹരിത നികുതി എന്ത്?∙ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായി, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് കർണാടക ഹരിത...
പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഭവന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഭവന് തറക്കല്ലിട്ടു

Perinthalmanna RadioDate: 16-12-2024പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 28-ാമത്തെ സഹകരണ ഭവൻ പാതാക്കര തോട്ടക്കര സരസ്വതി കൊളങ്ങര എന്നവരുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് ബഹു.നജീബ് കാന്തപുരം എം.എൽ.എ. അവർകൾ  നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മുനിസിപ്പൽ കൗൺസിലർമാരായ പത്തത്ത് ജാഫർ, നിഷ സുബൈർ പച്ചീരി,  ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, കരീം പാറയിൽ, പച്ചീരി സുബൈർ, ഗോപാലൻ എന്നിവർ സംബന്ധിച്ചു...........
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂന്താനം സാംസ്കാരിക നിലയം യാഥാര്‍ഥ്യത്തിലേക്ക്
Local

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂന്താനം സാംസ്കാരിക നിലയം യാഥാര്‍ഥ്യത്തിലേക്ക്

Perinthalmanna RadioDate: 16-12-2024പെരിന്തല്‍മണ്ണ: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കീഴാറ്റൂരിലെ പൂന്താനം സ്മാരക സാംസ്കാരിക നിലയം യാഥാര്‍ഥ്യത്തിലേക്ക്. 1.35 കോടി രൂപ ചെലവില്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴിലാണ് സാംസ്കാരിക നിലയം പണിയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ രണ്ട് ഘട്ടങ്ങളിലായി പൂന്താനം സ്മാരക ഓഡിറ്റോറിയവും സാംസ്കാരിക നിലയവും പണിയാന്‍ പദ്ധതി തയാറാക്കി. കിഴാറ്റൂര്‍ മേലാറ്റൂര്‍ റോഡില്‍ പൂന്താനം സ്മാരക സമിതി സൗജന്യമായി വിട്ടുകൊടുത്ത 50 സെന്‍റിലാണ് ഓഡിറ്റോറിയവും സാംസ്കാരിക നിലയവും പണിതത്.ഒന്നാംഘട്ടമായി സ്റ്റേജും ആംഫി തിയേറ്ററും നിര്‍മിച്ചു. ഗാലറിയുടെ പ്രവൃത്തിയും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലാണ് സാംസ്കാരിക നിലയത്തിന് പദ്ധതി ആവിഷ്കരിച്ചത്. 2017ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. മലപ്പുറം നിര്‍മിതി കേന്ദ്രമായിര...