Tag: 161225

വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സിൽ
Local

വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സിൽ

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ: ചൈനാമാന്‍ സ്പിന്നറായ പെരിന്തൽമണ്ണയുടെ സ്വന്തം ഐപിഎൽ താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ലേലത്തില്‍ വിഘ്നേഷിന്‍റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യൻസ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തു വരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്‌നേഷ് പുത്തൂര്‍ .കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് അടക്കം നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ വിഘ്നേഷിന് പക്ഷെ പരിക്ക് തിരിച്ചടിയായി. ഇത്തവണ ഐപിഎൽ മിനി താരലേതത്തിന് മുമ്പ് വ...
പെരിന്തൽമണ്ണ നഗരസഭയിലെ അടുത്ത ചെയർപേഴ്സൺ ആര്?<br>
Local

പെരിന്തൽമണ്ണ നഗരസഭയിലെ അടുത്ത ചെയർപേഴ്സൺ ആര്?

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിയ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പെരിന്തൽമണ്ണ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം ഇത്തവണ വനിതാ സംവരണമായതിനാൽ ചെയർപേഴ്സൺ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് നേതാവ് സുരയ്യ ഫാറൂഖിന്റെ പേരാണ് നിലവിൽ പരിഗണനയിലുള്ളത്. കൗൺസിലറെന്ന നിലയിലെ പ്രവർത്തന പരിചയവും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയും സുരയ്യ ഫാറൂഖിന് അനുകൂല ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് എം.ബി. ഫസൽ മുഹമ്മദ് പരിഗണനയിൽ ഉള്ളതായി സൂചനകളുണ്ട്. അന്തിമ തീരുമാനം മുന്നണി നേതൃത്വത്തിന്റെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. --...
നിലമ്പൂർ പാതയിലെ മെമു സർവീസിന് നാളെ മുതൽ തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു<br>
Local

നിലമ്പൂർ പാതയിലെ മെമു സർവീസിന് നാളെ മുതൽ തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണൂർ പാതയിലെ മെമു സർവീസിനു രാത്രിയിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിലും പുലർച്ചെ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള യാത്രയിലും തുവ്വൂരിൽ സ്റ്റോപ് അനുവദിച്ചു. നാളെ മുതൽ മെമു സർവീസ് ഇവിടെ നിർത്തി തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌റ്റോപ്പുകൾ അനുവദിക്കുന്നത്.തുവ്വൂരിൽ നിന്നുള്ള യാത്രക്കാർക്കു മെമു സർവീസിൽ കയറിപ്പറ്റാൻ രാത്രിയിൽ മേലാറ്റൂരിലോ വാണിയമ്പലത്തോ എത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. മാത്രമല്ല രാത്രിയിൽ ഈ ട്രെയിനിൽ എത്തുന്ന തുവ്വൂരുകാർ ഇവിടങ്ങളിൽ ഇറങ്ങി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. മെമു സർവീസ് ആരംഭിച്ചതു മുതലുള്ള ആവശ്യമായിരുന്നു തുവ്വൂരിലെ സ്റ്റോപ്.കഴിഞ്ഞ ദിവസം, ഷൊർണൂർ–നിലമ്പൂർ യാത്രയിൽ തുവ്വൂരിൽ സ്റ്റോപ് അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.പുതിയ ഉത്തരവ് പ്രകാരം പുലർച്ചെ നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുള...
എസ്.ഐ.ആർ: 25 ലക്ഷം വോട്ടർമാർ പുറത്ത്<br>
Local

എസ്.ഐ.ആർ: 25 ലക്ഷം വോട്ടർമാർ പുറത്ത്

Perinthalmanna RadioDate: 16-12-2025 തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25,72,889 വോട്ടർമാർ പുറത്ത്. കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ എസ്.ഐ.ആർ നടപടി തുടങ്ങിയപ്പോൾ പട്ടികയിലുണ്ടായിരുന്നവർ 2,78,59,855പേർ. കരട് പട്ടികയിൽ ഉണ്ടാവുക 2,52,86,966പേർ. പുറത്താക്കപ്പെടുന്നവരിൽ കൂടുതൽ തിരുവനന്തപുരത്ത്- 4,36,857.പുറത്താകുന്നവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോദ്ധ്യപ്പെട്ടാൽ നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും.എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യാൻ പറ്റാത്തതിലൂടെ ഉൾപ്പെടാതെ പോയവർ 71,877, മരിച്ചവർ 6,44,547, കണ്ടെത്താൻ സാധിക്കാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ടിപ്പ് 1,3...
അങ്ങാടിപ്പുറം ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷം<br>
Local

അങ്ങാടിപ്പുറം ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷം

Perinthalmanna RadioDate: 16-12-2025 അങ്ങാടിപ്പുറം : ഐഎച്ച്ആർഡി സ്കൂൾ, മൗലാനാ നഴ്സിങ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവു നായ്ക്കളെ ഭയന്ന് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിലാണ് കൂടുതലായും നായ്ക്കൾ കൂട്ടത്തോടെ വഴിയിൽ ഇറങ്ങുന്നത്.ഐഎച്ച്ആർഡി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, മൗലാനാ നഴ്സിങ് കോളജിലേക്ക് പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് എത്തുന്ന വിശ്വാസികൾ, കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ ഇവരെല്ലാം കടന്നുപോകുന്ന വഴിയിലാണ് കൂട്ടമായി നായ്ക്കൾ സംഘടിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് റസിഡൻസ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു .എന്നാൽ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടുപോലും തെരുവുനായ്ക്കളെ പിടികൂടാൻ യാതൊരു സംവിധാനവും ...