Tag: 170124

കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻ്റുകള്‍ക്ക് മീതെ വിള്ളല
Local

കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻ്റുകള്‍ക്ക് മീതെ വിള്ളല

Perinthalmanna RadioDate: 17-01-2024പുലാമന്തോള്‍: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തില്‍ എക്സ്പാൻഷൻ ജോയൻറുകള്‍ക്ക് മീതെ ടാറിങ് വിണ്ടു കീറിയ നിലയില്‍. പാലത്തില്‍ ആറ് എക്സ്പാൻഷൻ ജോയൻറുകള്‍ക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്. പുലാമന്തോള്‍ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീര്‍ഘദൂര സര്‍വിസുകളടക്കം നിരവധി വാഹനങ്ങള്‍ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. പുലാമന്തോള്‍ പാലത്തിന്റെ ഗതി വരുത്താതെ ഇപ്പോള്‍ തന്നെ വിണ്ടുകീറിയ ഭാഗം ടാറിങ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്...
എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് 11.79 കോടി നല്‍കാൻ അനുമതി
Local

എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് 11.79 കോടി നല്‍കാൻ അനുമതി

Perinthalmanna RadioDate: 17-01-2024എ ഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് രണ്ടാം ഗഡുവായി 11.79 കോടി രൂപ നൽകാൻ ഹൈക്കോടതി അനുമതി നൽകി. ക്യാമറ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഫണ്ട് അനുവദിക്കുന്നത് നേരത്തെ വിലക്കിയിരുന്നുവെങ്കിലും കോടതി അനുമതിയോടെ കഴിഞ്ഞ മാസം ആദ്യഗഡു അനുവദിച്ചിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചെന്നും തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.ജൂണ്‍ അഞ്ച് മുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്...
വിദ്യാർഥിക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് തെരുവുനായ; പ്ലസ്‌വൺ വിദ്യാർഥിനിക്ക് പരുക്ക്
Local

വിദ്യാർഥിക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് തെരുവുനായ; പ്ലസ്‌വൺ വിദ്യാർഥിനിക്ക് പരുക്ക്

Perinthalmanna RadioDate: 17-01-2024പെരിന്തൽമണ്ണ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിക്കൂട്ടത്തിലേക്ക് തെരുവുനായയുടെ ആക്രമണം. പ്ലസ്‌വൺ വിദ്യാർഥിനിക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തൂത ടൗണിൽ വാഴേങ്കട റോഡിലായിരുന്നു സംഭവം.തൂത ഡിയുഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനിയായ ആലിപ്പറമ്പ് കോരങ്കോട് സ്വദേശിനിക്കാണ് കാലിൽ സാരമായി കടിയേറ്റത്. വാഴേങ്കട, ബിടാത്തി, ആലിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകാനായി വിദ്യാർഥിനികൾ കൂടി നിൽക്കുന്നതിനിടയിലേക്ക് തെരുവുനായ ആക്രമിക്കാനെത്തിയതോടെ കുട്ടികൾ ചിതറിയോടി.സമീപത്തെ കടയിലേക്ക് പാഞ്ഞു കയറിയ വിദ്യാർഥിനിയെ കടയിൽ വച്ചാണ് നായ കടിച്ചത്. കടയുടമയും സമീപത്തുണ്ടായിരുന്നവരും ബഹളം വച്ചാണ് നായയെ ഓടിച്ചത്. പരുക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് മ‍...
ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാതെ 12.22 ലക്ഷം പേര
Local

ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാതെ 12.22 ലക്ഷം പേര

Perinthalmanna RadioDate: 17-01-2024മലപ്പുറം: ജില്ലയിലെ ആധാര്‍ എൻറോള്‍മെന്റ്, അപ്‌ഡേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലിയുടെ അദ്ധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു.റേഷൻ കടകള്‍ മുതല്‍ ഇൻഷ്വറൻസ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്ബര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. സെപ്തംബറിലെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാൻ സാധിച്ചതായും യോഗം വിലയിരുത്തി.ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം ജില്ലയില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്തത്.പത്ത് വര്‍ഷം പഴക്...
17.11 കോടിയുടെ പദ്ധതികൾക്ക് രൂപംനൽകി പെരിന്തൽമണ്ണ നഗരസഭാ വികസന സെമിനാർ
Local

17.11 കോടിയുടെ പദ്ധതികൾക്ക് രൂപംനൽകി പെരിന്തൽമണ്ണ നഗരസഭാ വികസന സെമിനാർ

Perinthalmanna RadioDate: 17-01-2024പെരിന്തൽമണ്ണ : നഗരസഭയുടെ വികസനസെമിനാർ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ പദ്ധതിരേഖ അവതരിപ്പിച്ചു. തുടർന്ന് വ്യത്യസ്ത മേഖലകളിലായുള്ള ഗ്രൂപ്പ് ചർച്ചകൾക്കുശേഷം 17.11 കോടി രൂപയുടെ വികസനപദ്ധതികൾക്ക് സെമിനാർ രൂപം നൽകി.ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. അമ്പിളി മനോജ്, കെ. ഉണ്ണിക്കൃഷ്ണൻ, മുണ്ടുമ്മൽ ഹനീഫ, ഷാൻസി നന്ദകുമാർ, നെച്ചിയിൽ മൻസൂർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, നഗരസഭാ എൻജിനീയർ കെ. നിഷാന്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ സാലിഹ് കിനാതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്...
റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം പിൻവലിച്ചു
Local

റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം പിൻവലിച്ചു

Perinthalmanna RadioDate: 17-01-2024സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ പൂർണ തോതിൽ നടക്കും. റേഷൻ വാങ്ങുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പിൻവലിച്ചു. നവംബർ മാസം വരെയുള്ള കുടിശ്ശിക കിട്ടിയതോടെയാണ് തീരുമാനമെന്ന് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചു. ഇതോടെ ഇന്നുമുതൽ സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും പൂർണ തോതിൽ പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ...