Tag: 170224

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം നാളെ
Local

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം നാളെ

Perinthalmanna RadioDate: 17-02-2024മലപ്പുറം: ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 18) നാടിന് സമര്‍പ്പിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതു മരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തും. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. 14 കോടി രൂപ ചെലവിലാണ് ഏഴു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരു...
പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പ് സമാപിച്ചു
Local

പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പ് സമാപിച്ചു

Perinthalmanna RadioDate: 17-02-2024പെരിന്തൽമണ്ണ: അരയ്ക്കുതാഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പെരിന്തൽമണ്ണ നഗരസഭ കാഞ്ഞിരക്കുന്നിലെ സൈമൺ ബ്രിട്ടോ സാന്ത്വനകേന്ദ്രത്തിൽ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മുന്നൂറിലധികം ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു.എൺപതോളം പേർ സ്ഥിരമായി ക്യാമ്പിൽ താമസിച്ചാണ് പങ്കെടുത്തത്. 2013 മുതൽ നടത്തിവന്നിരുന്ന ക്യാമ്പ് കോവിഡ് കാലത്ത് നിർത്തിവെച്ചശേഷം ഇത്തവണയാണ് പുനരാരംഭിച്ചത്. മെഡിക്കൽ ക്യാമ്പ്, തൊഴിൽ പരിശീലനം, കംപ്യൂട്ടർ പരിശീലനം, കൂട്ടായ ചർച്ചകൾ, സംവാദങ്ങൾ, കലാപരിപാടികൾ, മാട്രിമോണി രജിസ്‌ട്രേഷൻ തുടങ്ങിയവയാണ് ക്യാമ്പിൽ നൽകിയത്. വിവിധ ദിവസങ്ങളിലായി രാഷ്ട്രീയ, സാമൂഹിക, കലാ മേഖലകളിലുള്ളവർ ക്യാമ്പ് സന്ദർശിച്ചു. സമാപനസമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹ...
വേനലെത്തും മുമ്പ് തന്നെ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം
Local

വേനലെത്തും മുമ്പ് തന്നെ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം

Perinthalmanna RadioDate: 17-02-2024പെരിന്തൽമണ്ണ: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്.ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ ഈ കൊടുംചൂടിൽ ചുട്ടുപൊള്ളി ജോലി ചെയ്യുന്നത്.കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ചൂടിന്റെ കൊടുമുടിയിലാണ് കേരളം. ജനുവരി 15 മുതൽ 31 നും ഇടയിലെ പത്തിലധികം ദിവസം രാജ്യത്തെത്തന്നെ ഏറ്റവും ചൂടു രേഖപ്പെടുത്തിയത് കേരളത്തിലാണ്. ജനുവരി ആദ്യവാരം ചെറിയതോതിൽ മഴ ലഭിച്ചെങ്കിലും പിന്നീട് മിക്ക ജില്ലകളിലും ശരാശരി താപനില 30 ശതമാനം മുകളിലായിരുന്നു.ശൈത്യകാലത്തും ത...
പെരിന്തൽമണ്ണയിൽ മുസ്‍ലിംലീഗ് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണയിൽ മുസ്‍ലിംലീഗ് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 17-02-2024പെരിന്തൽമണ്ണ: മുസ്‍ലിംലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫീസായ സി.എച്ച്. സൗധം ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനംചെയ്തു.മതനിരപേക്ഷമായി നിൽക്കേണ്ട സർക്കാർ മതാധിഷ്ഠിതമായിരിക്കുകയാണെന്ന് പി.എം.എ. സലാം പറഞ്ഞു.ആരാധാനാലയ നിയമം തൃണവത്ഗണിച്ച് കോടതി വിധികൾ പോലും വന്നു കൊണ്ടിരിക്കുകയാണ്. നാലുലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടം. ഇതിൽ രണ്ടുലക്ഷം കോടി പിണറായിയുടെ ഏഴുവർഷത്തെ ഭരണത്തിലാണ് അധികബാധ്യതയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി.സി.പി.എം. സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്നവരാണെന്നും, തൃശ്ശൂരിൽ സി.പി.ഐ.ക്കാരനെ നിർത്തിയിട്ട് സുരേഷ് ഗോപിക്ക് വിടുപണിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തണലിൽ എത്...
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഈ മാസം 19 മുതല
Local

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഈ മാസം 19 മുതല

Perinthalmanna RadioDate: 17-02-2024എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ 19ന് ആരംഭിച്ച്‌ 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ. എസ്.എസ്.എല്‍.സി പൊതുപരീക്ഷ മാർച്ച്‌ നാലിന്‌ ആരംഭിച്ച്‌ 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡല്‍ പരീക്ഷകള്‍ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകള്‍ മാർച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌ 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷ ആരംഭിക്കുക. ഒന്നു മുതല്‍ ഒമ്ബത്‌ ക്ലാസുകളിലെ പൊതുപരീക്ഷ മാർച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌ 27ന് അവസാനിക്കും. പരീക്ഷകളുടെ വിശദ ടൈംടേബിള്‍ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthal...
കാദറലി സെവൻസ് ഫുട്ബോളിന് ജിദ്ദയിൽ ആവേശത്തുടക്കം
Local

കാദറലി സെവൻസ് ഫുട്ബോളിന് ജിദ്ദയിൽ ആവേശത്തുടക്കം

Perinthalmanna RadioDate: 17-02-2024പെരിന്തൽമണ്ണ ∙ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ജിദ്ദയിൽ ആവേശത്തുടക്കം. 51–ാം വാർഷികത്തോടനുബന്ധിച്ച് കാദറലി സ്‌പോർട്‌സ് ക്ലബ് പെരിന്തൽമണ്ണ എൻആർഐ ഫോറത്തിന്റെ (പെന്റീഫ്) സഹകരണത്തോടെയാണ് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൾഫ് ഫുട്ബോൾ നടത്തുന്നത്. ഖാലിദ് ബിൻ വലീദ് സ്‌ട്രീറ്റിലെ ബ്ലാസ്‌റ്റേഴ്‌സ് സ്‌റ്റേഡിയത്തിൽ നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെ ആവേശത്തിൽ ആദ്യദിന മത്സരങ്ങൾ നടന്നു.അൽമുഷറഫ് ട്രേഡ‍ിങ് ടൗൺ ടീം എഫ്‌സിയും ഗെസ്‌റ്റോയെല്ലോ ആർമി എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽമുഷറഫ് ട്രേഡിങ് ടൗൺ ടീം എഫ്‌സി വിജയിച്ചു.മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഷുഹൈബ് സാലിഹിന് മോഹൻബഗാൻ മുൻ താരം വാഹിദ് സാലിഹ് ട്രോഫി നൽകി. രണ്ടാം മത്സരത്തിൽ മൈക്രോബിറ്റ് ഐടി സോക്കർ സെവൻസ് എഫ്‌സിയും ഇത്തിഹാദ് എഫ്‌‍സിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട...