Tag: 170225

ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തല്‍മണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം
Local

ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തല്‍മണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം

Perinthalmanna RadioDate: 17-02-2025പെരിന്തല്‍മണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനില്‍ക്കുന്ന പെരിന്തല്‍മണ്ണയില്‍ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയില്‍ തൊടാതെ ട്രാഫിക് ജങ്ഷനില്‍ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനില്‍ നാലു റോഡുകളും വീതി കൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കും.നിലവില്‍ ട്രാഫിക് സിഗ്നല്‍ തെളിഞ്ഞാല്‍ ഇടതുവശം ചേർന്ന് പോവാൻ കഴിയുന്ന വിധം നാലു റോഡുകളിലും വീതിയില്ല. ഈ സൗകര്യമാണ് ട്രാഫിക് സിഗ്നല്‍ ജങ്ഷനില്‍ വേണ്ടത്.കോഴിക്കോട്- പാലക്കാട് ദേശീയ പാതയും നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയും എന്നിവയാണ് പെരിന്തല്‍മണ്ണ ട്രാഫിക് ജംങ്ഷനിലുള്ളത്. ആംബുലൻസുകള്‍ മിക്കപ്പോഴും ട്രാഫിക് കുരുക്കില്‍ പെടുന്ന സ്ഥിതിയുണ്ട്. റോഡിനോട് ചേർന്ന സ്വകാര്യ കെട്ടിടങ്ങള്‍ പൊളിച്ച്‌ ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടാനാണ് കിഫ്ബി പദ്ധതിയില്‍ ആലോചന.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ...
മോട്ടർ വാഹന വകുപ്പിന്റെ ഇ–ചലാൻ അദാലത്ത് 19ന് പെരിന്തൽമണ്ണയിൽ
Local

മോട്ടർ വാഹന വകുപ്പിന്റെ ഇ–ചലാൻ അദാലത്ത് 19ന് പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 17-02-2025പെരിന്തൽമണ്ണ: മോട്ടർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇ–ചലാൻ അദാലത്ത് 19 ന് പെരിന്തൽമണ്ണ സബ് ആർടി ഓഫിസിൽ നടക്കും.രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന അദാലത്തിൽ വിചാരണ കോടതി വഴി പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്യാത്ത എഐ ക്യാമറ ഇ–ചലാനുകൾ ഉൾപ്പെടെയുള്ള പിഴകൾ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കും.2021 മുതൽ അടയ്ക്കാൻ സാധിക്കാത്ത വിർച്വൽ കോടതി പ്രോസിക്യൂഷൻ അടക്കമുള്ള പിഴകളുടെ തീർപ്പാക്കൽ, ഓൺലൈൻ പേയ്മെന്റിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള സഹായം, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് പിഴ ഉണ്ടോ എന്നറിയാനുള്ള സൗകര്യം എന്നിവയാണ് ലക്ഷ്യം.മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പിഴകൾ ഒറ്റത്തവണയായി തീർപ്പാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പെരിന്തൽമണ്ണ ജോ.ആർടിഒ എം.രമേശ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക്...
മരം മുറിക്കാൻ പട്ടിക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചത് ജനത്തെ ദുരിതത്തിലാക്കി
Local

മരം മുറിക്കാൻ പട്ടിക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചത് ജനത്തെ ദുരിതത്തിലാക്കി

Perinthalmanna RadioDate: 17-02-2025പട്ടിക്കാട് : അപകട ഭീഷണിയുള്ള പടുകൂറ്റൻ മരം മുറിച്ച് മാറ്റുന്നതിന് പട്ടിക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചത് ജനത്തെ ദുരിതത്തിലാക്കി. റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള മരമാണ് ശനിയാഴ്ച രാവിലെ മുതൽ അധികൃതർ മുറിച്ചു മാറ്റാൻ തുടങ്ങിയത്. റെയിൽവേ മേൽപാലം നിർമിക്കാൻ മരം മുറിച്ചു മാറ്റേണ്ടത് ആവശ്യമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. പാണ്ടിക്കാട്ട് നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള വാഹനങ്ങൾ പട്ടിക്കാട്– വലമ്പൂർ– ഓരാടംപാലം വഴിയാണ് പെരിന്തൽമണ്ണയിൽ എത്തിയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലാറ്റൂർ വഴിയാണ് പോയത്.  മരം മുറിച്ചു മാറ്റുന്നതു പൂർത്തിയാകാത്തതിനാൽ ഇന്നലെയും റെയിൽവേ ഗേറ്റ് അടച്ച് പണി തീർത്തത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സ...
ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം; ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവർ ജാഗ്രത
Local

ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം; ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്നവർ ജാഗ്രത

Perinthalmanna RadioDate: 17-02-2025ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോള്‍ പ്ലാസ കടക്കുന്നവര്‍ ഇന്ന് മുതല്‍ അറിയേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ.1 വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമു...
മോഡൽ പരീക്ഷകൾ ഇന്നുമുതൽ; പരീക്ഷണമായി ടൈംടേബിൾ
Local

മോഡൽ പരീക്ഷകൾ ഇന്നുമുതൽ; പരീക്ഷണമായി ടൈംടേബിൾ

Perinthalmanna RadioDate: 17-02-2025മലപ്പുറം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾക്ക് ഇന്നു തുടക്കം. എല്ലാ പരീക്ഷകളും 21ന് അവസാനിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ദിവസവും 2 പരീക്ഷകൾ വീതം നടത്തി വേഗത്തിൽ പൂർത്തിയാക്കും. ഈ രീതിയിൽ മാതൃകാ പരീക്ഷ നടത്തുന്നതിനെതിരെ അധ്യാപക സംഘടനകളിൽനിന്നു ശക്തമായ പ്രതിഷേധമുണ്ട്. എസ്എസ്എൽസിക്ക് 21 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രണ്ടുവീതം പരീക്ഷകളുണ്ട്. വിദ്യാർഥികളുടെ പഠനമികവ് അളക്കുന്നതിനു പര്യാപ്തമല്ല പരീക്ഷാരീതിയെന്നാണ് ആക്ഷേപം.ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷത്തിൽ വിവിധ വിഷയങ്ങളുടെ 46 കോംബിനേഷനുകളുണ്ട്. ഓരോ സ്കൂളിലും വിഷയങ്ങളുടെ കോംബിനേഷൻ വ്യത്യസ്തങ്ങളാണ്. ഇതു പരിഗണിക്കാതെയാണ് ടൈം ടേബിൾ തയാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ കൊമേഴ്സ് കുട്...