Tag: 170324

ഏലംകുളം റെയിൽവേ ഗേറ്റിൽ ഇനിമുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
Local

ഏലംകുളം റെയിൽവേ ഗേറ്റിൽ ഇനിമുതൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Perinthalmanna RadioDate: 17-03-2024 ഏലംകുളം: ചരക്ക് വാഹനങ്ങൾക്ക് ഏലംകുളം റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടിയായി. ചെറുകര - മുതുകുർശ്ശി റോഡിൽ ഏലംകുളം റെയിൽവേ ഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 5 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും.ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റോഡ് മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6n...
പെരിന്തൽമണ്ണ ജില്ല ആശുപത്രിക്കുള്ള 12 കോടി ഇപ്പോഴും കടലാസിൽ തന്നെ
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിക്കുള്ള 12 കോടി ഇപ്പോഴും കടലാസിൽ തന്നെ

Perinthalmanna RadioDate: 17-03-2024പെരിന്തൽമണ്ണ : ജില്ല ആശുപത്രിയിൽ അഞ്ചു വർഷം മുമ്പ് കിഫ്ബി പദ്ധതിയിൽ അനുവദിച്ച 12 കോടി രൂപയുടെ അത്യാഹിത വിഭാഗമടക്കം ഉൾപ്പെടുന്ന ഒ.പി ബ്ലോക്കിന് ഇപ്പോഴും തടസ്സം തീർന്നില്ല. രണ്ടാമത് മാറ്റങ്ങൾ നിർദേശിച്ച് പ്ലാൻ വീണ്ടും കിറ്റ്കോക്ക് നൽകി. ആ മാറ്റം വരുത്തിയ ശേഷം കിറ്റ്കോ ജില്ല ആശുപത്രി അധികൃതർക്ക് സമർപ്പിക്കും. കിഫ്ബിയുടെ കൺസൾട്ടൻസി ഏജൻസികളിൽ ഒന്നാണ് സർക്കാർ ഏജൻസിയായ കിറ്റ്കോ. ആശുപത്രിയുടെ പ്രധാന ബ്ലോക്കിന് പ്ലാൻ തയാറാക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി കിറ്റ്കോ ശ്രമിക്കുന്നതായാണ് പറയുന്നത്. ഇതിന് ഇടയിൽ ജില്ല പഞ്ചായത്ത് അധികൃതർ ഒരു വർഷം മുമ്പ് ആരോഗ്യ ഡയറക്‌ടറെ തിരുവനന്തപുരത്ത് പോയി കണ്ട് വസ്തുതുതകൾ ബോധിപ്പിച്ചു. പിന്നീട് എല്ലാ ജില്ല ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്ന കൂട്ടത്തിൽ പെരിന്തൽമണ്ണയിൽ എത്തിയപ്പോഴും സർക്കാർ നേരത്തെ അനുവദിച്ച് കടലാസിൽ കിടക്കുന്ന ഫണ്...
നിലമ്പൂർ പാതയിൽ പുതിയ ക്രോസിങ് സ്റ്റേഷനുകൾ വരുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത
Local

നിലമ്പൂർ പാതയിൽ പുതിയ ക്രോസിങ് സ്റ്റേഷനുകൾ വരുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

Perinthalmanna RadioDate: 17-03-2024അങ്ങാടിപ്പുറം :പുതിയ 2 ക്രോസിങ് സ്റ്റേഷനുകൾ വരുന്നതാേടെ ഷൊർണൂർ -നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങാൻ അവസരം ഒരുങ്ങും. നിലവിൽ ദിവസേന 14 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങിലാണ് ക്രോസിങ്. കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ ക്രോസിങ് യാഥാർഥ്യമാകുമ്പോൾ 28 സർവീസുകൾക്ക് വരെ സാധ്യത തെളിയുന്നു. ഇതുവരെ പുതിയ ട്രെയിനുകൾ ആവശ്യപ്പെടുമ്പോൾ ക്രോസിങ് അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നിരസിച്ചിരുന്നത്.പുതിയ ക്രോസിങ് സ്റ്റേഷനുകളുടെ പ്രഖ്യാപനം കുലുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളുടെ വികസനത്തിന് ആക്കം കൂട്ടും. നിലവിൽ രണ്ടും ഹാൾട്ട് സ്റ്റേഷനുകളാണ്. പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹാൾട്ട് സ്റ്റേഷൻ എന്ന പ്രത്യേകതയും കുലുക്കല്ലൂരിലുണ്ട്. രണ്ടിടത്തും ഒറ്റ പ്ലാറ്റ്ഫോം മാത്രമാണ്. ക്രോസിങ്ങിന് 2 ട്രെയിനുകൾ ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി

Perinthalmanna RadioDate: 17-03-2024അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമാമാങ്കത്തിന് തുടക്കമായി പൂരത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ട ദ്രവ്യകലശം വെള്ളിയാഴ്ച ശ്രീഭൂത ബലിയോടെ സമാപിച്ചു. പുറപ്പാട് ദിവസമായ ഇന്ന് രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെ ചടങ്ങുകൾ ആരംഭിച്ചു .തുടർന്ന് കൂത്ത് പുറപ്പാട്. പത്തു മണിക്ക് നാലമ്പലത്തിനകത്ത് പൂരം ആചാരപൂർവം കൊട്ടിപ്പുറപ്പെട്ടു. ഗജവീരന്റെ പുറത്ത് ആദ്യ ആറാട്ടിനായി ഭഗവതി വടക്കേനട ഇറങ്ങി. ആറാട്ട് കഴിഞ്ഞ് 11-ന് പൂരം കൊട്ടിക്കയറി. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരി മേളത്തിന് ശേഷം തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ ആദ്യ പകൽപ്പൂരം സമാപിക്കും.രാത്രി 9.30-ന് വെടിക്കെട്ടോടെ രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. മീന മാസത്തിലെ മകീര്യത്തിന് തുടങ്ങി 11 ദിവസമാണ് തിരുമാന്ധാംകുന്നിലമ്മയുടെ പൂരം. രണ്ടാം പൂരദിവസം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്...
പൂരനഗരിയിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്ന് നിർദേശം
Local

പൂരനഗരിയിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്ന് നിർദേശം

Perinthalmanna RadioDate: 17-03-2024പെരിന്തൽമണ്ണ: ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യം ഉള്ളതിനാൽ അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് പൂരനഗരിയിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. സംഭാരം, സർബത്ത്, കുടിവെള്ളം എന്നിവ വിൽപന നടത്തുന്നവരും സൗജന്യമായി വിതരണം ചെയ്യുന്നവരും ഹോട്ടൽ ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.വെള്ളം ജല അതോറിറ്റി ലാബിലോ ആരോഗ്യവകുപ്പിന്റെ പബ്ലിക് ഹെൽത്ത് ലാബിലോ ഗുണനിലവാര പരിശോധന നടത്തിയ റിപ്പോർട്ട് കൈവശം ഉണ്ട‌ായിരിക്കണം. പരിശോധനയ്‌ക്കുള്ള സാംപിൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശേഖരിക്കണമെന്നും അങ്ങാടിപ്പുറം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...
നിലമ്പൂർ- ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിടുന്നു; കണക്‌ഷൻ ട്രെയിൻ കിട്ടാതെ യാത്രക്കാർ
Local

നിലമ്പൂർ- ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിടുന്നു; കണക്‌ഷൻ ട്രെയിൻ കിട്ടാതെ യാത്രക്കാർ

Perinthalmanna RadioDate: 17-03-2024 പെരിന്തൽമണ്ണ ∙ നിലമ്പൂർ – ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർക്ക് പരീക്ഷണമാവുകയാണ് ഷൊർണൂരിൽ നിന്നുള്ള കണക്‌ഷൻ ട്രെയിനുകൾ. ഇവ ലക്ഷ്യമാക്കി ട്രെയിനിൽ യാത്ര പോകുന്ന ഏറെ പേരുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലും ഒട്ടേറെ യാത്രക്കാരാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ കടന്നു പോയ കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ വലഞ്ഞത്. ട്രെയിനുകൾ ഇടയ്‌ക്ക് പിടിച്ചിട്ടതായിരുന്നു കാരണം.നിലമ്പൂർ–ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർ വെള്ളിയാഴ്‌ച കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ മണിക്കൂറുകളോളം വലഞ്ഞിരുന്നു. നിലമ്പൂരിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട ട്രെയിനിലെ 90 ശതമാനം ആളുകളും ഷൊർണൂരിൽ നിന്ന് തുടർയാത്രയ്‌ക്കുള്ളവരായിരുന്നു.ഷൊർണൂരിൽ എത്തിയ ട്രെയിനിൽ നിന്നിറങ്ങിയവർ മണിക്കൂറുകളോളം കാത്തു നിന്നാണ് എറണാകുളം ഭാഗത്തേക്ക് പോയത്. ഷൊർണൂരിൽ ഈ ട്രെയിൻ എത്തിയപ്പോഴേക്കും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ എക്‌സിക്യൂട്ടീവ് ഷൊ...