പെരിന്തൽമണ്ണയിലെ പച്ചത്തുരുത്ത് ജൈവ വൈവിധ്യങ്ങളുടെ കലവറ
Perinthalmanna RadioDate: 17-03-2025പെരിന്തൽമണ്ണ: സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചത്തുരുത്തിനുള്ള ഹരിത കേരള മിഷൻന്റെ അംഗീകാരം ലഭിച്ച പെരിന്തൽമണ്ണയിലെ പച്ചത്തുരുത്ത് ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. നഗരസഭയിലെ 22-ാം വാർഡിൽ വട്ടപ്പാറയിൽ മൂന്ന് ഏക്കറിലും 20-ാം വാർഡിൽ താഴെപ്പറ്റകുന്നിൽ അഞ്ച് ഏക്കറിലുമാണ് പച്ച തുരുത്ത് ഒരുക്കിയത്. 2020ൽ നഗരസഭ രൂപീകരണത്തിൻ്റെ രജത ജൂബിലി പദ്ധതിയുടെ ഭാഗമായാണ് രണ്ടിടങ്ങളിലായി എട്ടേക്കറിൽ പച്ചതുരുത്ത് സജ്ജമാക്കിയത്. 22-ാം വാർഡിൽ മാലിന്യ സഹകരണ പ്ലാൻ്റിനോട് ചേർന്ന് വട്ടപ്പാറയിലെ മൂന്ന് ഏക്കറിൽ വിവിധങ്ങളായ വള്ളിപ്പടർപ്പുകളും വൈവിധ്യങ്ങളായ വൃക്ഷങ്ങളും വെച്ച് പിടിപ്പിച്ച് ഹരിത സമൃദ്ധമാണ് വട്ടപ്പാറ പച്ചത്തുരുത്ത്.20-ാം വാർഡായ എരവിമംഗലത്ത് താഴെപ്പറ്റക്കുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറിലാണ് രണ്ടാമ ത്തെ പച്ചതുരുത്ത്. ഇവിടെ മാവ്, പ്ലാവ്, റംബുട്ടാൻ, അരിനെല്ലി...






