Tag: 170326

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി<br>
Local

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

Perinthalmanna RadioDate: 17-03-2026 ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. മ...
മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പെരിന്തൽമണ്ണ നിലനിർത്താൻ നജീബ് കാന്തപുരം വീണ്ടും<br>
Local

മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പെരിന്തൽമണ്ണ നിലനിർത്താൻ നജീബ് കാന്തപുരം വീണ്ടും

Perinthalmanna RadioDate: 17-03-2026മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ  പ്രഖ്യാപിച്ചു.  പാണക്കാട് വെച്ചാണ് സാദിഖലി തങ്ങൾ സ്ഥാനാര്‍ഥി  പ്രഖ്യാപനം നടത്തിയത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.പേരാമ്പ്ര ഫാത്തിമ തെഹ്ലിയയും മത്സരിക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. *മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍*▪️മഞ്ചേശ്വരം - എ.കെ.എം അഷറഫ്▪️കാസർഗോഡ് - കല്ലട്ര മായിൻ ഹാജി▪️അഴിക്കോട് - കരീം ചേലേരി▪️കൂത്തുപറമ്പ് - ജയന്തി രാജൻ▪️കുറ്റ്യാടി - പാറക്കൽ അബ്ദുള്ള ▪️പേരാമ്പ്ര - ഫാത്തിമ തഹലിയ▪️തിരുവമ്പാടി - കാസിം കൂടരഞ്ഞി ▪️കൊടുവള്ളി - പി.കെ ഫിറോസ്▪️കുന്നമംഗലം - റസാക്ക് മാസ്റ്റർ▪️കോഴിക്കോട് സ...
കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്<br>
Local

കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 17-03-2026 പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണ്ണൂർ റെയിൽ പാതയിൽ ഏറെ മാറ്റം പ്രതീക്ഷിക്കുന്ന കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ പണി അന്തിമ ഘട്ടത്തിലേക്ക്. ഒന്നാം പാളവും രണ്ടാം പാളവും ബന്ധിപ്പിക്കുന്ന പണികളാണ് നടന്നു വരുന്നത്. ഇത് പൂർത്തിയായാൽ അധികം വൈകാതെ ക്രോസിങ്ങ് സ്റ്റേഷൻ യാഥാർത്ഥ്യമാവും.16.15 കോടി രൂപ മുടക്കിയാണ് കുലുക്കല്ലൂർ ക്രോസിങ്ങ് സ്റ്റേഷൻ പണികൾ നടത്തുന്നത്. 66 കിലോമീറ്റർ ദൈർഘ്യമുള്ള നിലമ്പൂർ ഷൊർണ്ണൂർ പാതയിൽ നിലവിൽ ആദ്യ ക്രോസിങ്ങ് സ്റ്റേഷൻ ഷൊർണ്ണൂരിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള അങ്ങാടിപ്പുറത്തും, രണ്ടാമത്തേത് വീണ്ടും അത്രയും ദൂരം അകലെയുള്ള വാണിയമ്പലത്തുമാണ്.ഇതിനിടയിൽ മേലാറ്റൂരും, കുലുക്കല്ലൂരും രണ്ട് ക്രോസിങ്ങ് സ്റ്റേഷനുകൾ നിർമ്മാണം ആരംഭിച്ചതാണ്. ഇതിൽ കുലുക്കല്ലൂരിലെ ജോലികൾ അതിവേഗം മുന്നേറിയപ്പോൾ മേലാറ്റൂരിലെ ക്രോസിങ്ങ് സ്റ്റേഷൻ പണികൾ വേണ്ട പോലെ പുരോഗമിച്ചില്...
മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും<br>
Local

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

Perinthalmanna RadioDate: 17-03-2026 മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ വ്യക്തമാവും. ഇന്നലെ മലപ്പുറത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളും പ്രധാന സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ നിന്ന് പ്രത്യേകം അഭിപ്രായം തേടിയിട്ടുണ്ട്. ചില ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി കേൾക്കാനുണ്ട് എന്നതിനാൽ കൂടിയാലോചന ഇന്ന് കൂടി തുടരും. തുടർന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് വൈകിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.ജില്ലയിൽ സർപ്രസ് മണ്ഡല മാറ്റങ്ങളും സ്ഥാനാർത്ഥികളും ഉണ്ടാവുമെന്ന സൂചനയാണ് ലീഗ്‌ നേതൃത്വം നൽകുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും. പകരം വേങ്ങരയിൽ കെ.എം.ഷാജി മത്സരിക്കാനുള്ള സാദ്ധ്യത മുന്നില...