Tag: 170425

ഊട്ടിയിലും കൊടൈക്കനാലിലും കർശന പ്ലാസ്റ്റിക് നിരോധനം: 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം
Local

ഊട്ടിയിലും കൊടൈക്കനാലിലും കർശന പ്ലാസ്റ്റിക് നിരോധനം: 28 തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം

Perinthalmanna RadioDate: 17-04-2025ചെന്നൈ: പെറ്റ് ബോട്ടിലുകളും കാരിബാഗുകളും പ്ലേറ്റുകളും ഉൾപ്പെടെ 28 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പശ്ചിമഘട്ട മേഖലയിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഊട്ടിയും കൊടൈക്കനാലും ഉൾപ്പെടെ തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശത്താണ് നിരോധനം ബാധകമാവുക.പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മാർഗമെന്നനിലയിലാണ് ഈ നടപടിയെന്ന് ജസ്റ്റിസ് എൻ. സതീഷ്കുമാറും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുമടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.വെള്ളവും ലഘുപാനീയങ്ങളും നിറയ്ക്കുന്ന പെറ്റ് ബോട്ടിൽ, ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക്ക...
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ
Local

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ

Perinthalmanna RadioDate: 17-04-2025വാഹന പരിശോധനയില്‍ സുപ്രധാന നിർദേശവുമായി ഗതാഗത കമ്മീഷണർ. ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു.ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകല്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീർത്തി ഉളവാക്കുന്നതുമാണ്. അതിനാല്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല.അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപ...
അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
Local

അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Perinthalmanna RadioDate: 17-04-2025ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.19, 20 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപക...
കരിങ്കല്ലത്താണിയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു
Local

കരിങ്കല്ലത്താണിയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 17-04-2025താഴേക്കോട്: ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായി വളരുന്ന ജില്ലാ അതിർത്തിയിലെ കരിങ്കല്ലത്താണിയിൽ ബസ്റ്റാൻഡും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ആലിപ്പറമ്പ്, ചെത്തല്ലൂർ, തൂത വാഴേങ്കട എന്നിവിടങ്ങളിൽ നിന്നുള്ള പൂവത്താണി റോഡും വെട്ടത്തൂർ ഭാഗത്തു നിന്നുള്ള അരക്കുപറമ്പ് റോഡും കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ സംഗമിക്കുന്നിടമാണ് കരിങ്കല്ലത്താണി. ദേശീയ പാതയിൽ മണ്ണാർക്കാട് ഭാഗത്തേക്ക് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്നിടത്ത് ബസ് കാത്തിരിപ്പു കേന്ദ്രമില്ല. ഇവിടെ പഴയ ടൗൺ ജുമാമസ്‌ജിദിനു മുൻപിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ആലിപ്പറമ്പ്, കാമ്പുറം, ചെത്തല്ലൂർ, തൂത, വാഴേങ്കട, ചെർപ്പുളശ്ശേരി ഭാഗത്തേക്ക് പോകുന്ന പൂവത്താണി റോഡിലും വെട്ടത്തൂർ ഭാഗത്തേക്കുള്ള അരക്കുപറമ്പ് റോഡിലും ബസ...
വാഴേങ്കട ആൽത്തറയിൽ അങ്കണവാടി കം ക്രഷ്  തുടങ്ങി
Local

വാഴേങ്കട ആൽത്തറയിൽ അങ്കണവാടി കം ക്രഷ്  തുടങ്ങി

Perinthalmanna RadioDate: 17-04-2025ആലിപ്പറമ്പ്: പെരിന്തൽമണ്ണ അഡീഷണൽ ഐസിഡിഎസ് സെന്ററിന്റെ കീഴിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴേങ്കട ആൽത്തറ അങ്കണവാടിയിൽ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ച് ‘അങ്കണവാടി കം ക്രഷ്’ പദ്ധതി ആരംഭിച്ചു.സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അമ്മമാർക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതെ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ സുരക്ഷിതമായി പരിപാലിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ 162 അങ്കണവാടികളിൽ പദ്ധതി ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അഫ്സൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് കെ. ഷീജമോൾ, വാർഡംഗങ്ങളായ സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, പി.ടി. മുബാറക് അലി, ടി.പി. സജിത, സരോജാദേവി, ...