വലമ്പൂരിലും പൂപ്പലത്തും 3 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
Perinthalmanna RadioDate: 17-05-2025പെരിന്തല്‍മണ്ണ: പൂപ്പലം, വലമ്പൂർ ഭാഗങ്ങളില്‍ തെരുവു നായുടെ കടിയേറ്റ് മൂന്നു പേർ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ എട്ടിന് ആളുകള്‍ കൂടിനിന്ന് സംസാരിക്കുന്നതിനിടെ എത്തിയ നായ് 15കാരനെ കടിച്ചു. വലമ്പൂരിലെ യൂസുഫിന്റെ മകൻ ഹനാൻ ത്വയ്യിബിനാണ് കടിയേറ്റത്. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലമ്പൂർ എല്‍.പി സ്‌കൂളിനു സമീപമാണ് സംഭവം. കുട്ടികള്‍ മദ്റസയിലേക്കു പോകുന്ന വഴിയാണിത്.പൂപ്പലത്ത് മറ്റൊരാളെയും അല്‍പം കഴിഞ്ഞ് തെരുവുനായ് കടിച്ചു. വീടിനു സമീപം നില്‍ക്കവെയാണ് ഇയാള്‍ക്ക് കടിയേറ്റത്. രണ്ടു ദിവസം മുമ്പ് വലമ്പൂരില്‍ പള്ളിക്കു സമീപം മധ്യ വയസ്കനെയും നായുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേഖലയില്‍ തെരുവു നായ്ക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.®Perinthalmanna...