അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് കുഴിമൂലം യാത്രാദുരിതം ഇരട്ടിയായി
Perinthalmanna RadioDate: 17-06-2025പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുണ്ടും കുഴിയും മൂലം ഗതാഗതക്കുരുക്ക് കൂടുതൽ മുറുകി. സ്ഥിരം കുരുക്കിനു പുറമേ കഴിഞ്ഞ കുറേ ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ദേശീയ പാതയിലൂടെയുള്ള യാത്ര തന്നെ നരക യാത്രയായി മാറുകയാണ്. എന്നാൽ പരിഹാര നടപടികളുണ്ടാകുന്നില്ല. അങ്ങാടിപ്പുറം ടൗണിലെ ഓടകൾ പലതും അടഞ്ഞു കിടക്കുന്നതു മൂലം കനത്ത മഴയിൽ വെള്ളം ഒഴുകിയെത്തി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലമാണ് മേൽപാലം പരിസരത്തെ റോഡ് തകരുന്നത്. ദേശീയ പാതയോരത്തെ ഓടകൾ നവീകരിക്കാനോ റോഡിന്റെ തകർച്ച ശാശ്വതമായി പരിഹരിക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ല. ഏറെ കാലമായി ഇവിടെ റോഡ് തകർന്നു തന്നെയാണെങ്കിലും താൽക്കാലിക ഓട്ടയടയ്‌ക്കലല്ലാതെ സ്ഥിരം നവീകരണത്തിന് പദ്ധതിയേയില്ല.ഇന്നലെ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കുഴികൾ ക്വാറി വേസ്‌റ്...





