Tag: 170824

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം
Local

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം

Perinthalmanna RadioDate: 17-08-2024സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. റോഡ് സുരക്ഷ  മുൻനിർത്തിയുള്ള തീരുമാനത്തോട് ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ ഒരു വിഭാഗം യോജിക്കുമ്പോൾ മറുവിഭാഗം വിയോജിക്കുന്നു. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉൾപ്പെടെയുള്ള ഭീമൻ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ൽ ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളനിറം തുടരാൻ തീരുമാനിച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.p...
സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Local

സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 17-08-2024സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള,  ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.................
ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് പെർമിറ്റ്; ഇനി മുതൽ കേരളം മുഴുവൻ ഓടാം
Local

ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് പെർമിറ്റ്; ഇനി മുതൽ കേരളം മുഴുവൻ ഓടാം

Perinthalmanna RadioDate: 17-08-2024ഓട്ടോറിക്ഷയുടെ പെർമിറ്റ് കൂടുതൽ വിശാലമാക്കി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും. മുമ്പ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഓട്ടോറിക്ഷ യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഈ മാറ്റം അനുവദിച്ചിരിക്കുന്നത്.പെർമിറ്റിൽ മുമ്പുണ്ടായിരുന്ന നിർദേശം അനുസരിച്ച് ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റർ മാത്രം ഓടുന്നുള്ള അനുമതിയാണ് ഓട്ടോറിക്ഷകൾക്ക് നൽകിയിരുന്നത്. ഓട്ടോറിക്ഷ ദീർഘദൂര യാത്ര ചെയ്യുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, അപകട നിരക്ക് ഉയരുമെന്ന് വിവിധ കോണുകളിൽ നിന്നുള്ള മുന്നറിയിപ്പ് മറികട...
ഡോക്‌ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി
Local

ഡോക്‌ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

Perinthalmanna RadioDate: 17-08-2024പെരിന്തൽമണ്ണ: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചുഅതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും...
പൊന്‍ ചിങ്ങപ്പുലരിയില്‍ കേരളം; പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്
Local

പൊന്‍ ചിങ്ങപ്പുലരിയില്‍ കേരളം; പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്

Perinthalmanna RadioDate: 17-08-2024മലയാളത്തിന് ഇന്ന് ചരിത്രമുഹൂര്‍ത്തം. കൊല്ലവര്‍ഷം 1200 ചിങ്ങം ഒന്ന്. കര്‍ക്കടകത്തിന്‍റെ വറുതിക്കാലം കഴിഞ്ഞ് ഓണത്തിന്‍റെ സമൃദ്ധി സ്വപ്നം കാണുകയാണ് നാട്. കാര്‍ഷികവൃത്തിയില്‍ അടിസ്ഥാനമായിരുന്ന ഒരു നാടിന്‍റെ ജീവിതക്രമമാണ് ചിങ്ങമൊന്നിനെ മലയാളിക്ക് പുതുവര്‍ഷപ്പുലരിയാക്കുന്നത്. കര്‍ഷക ദിനമായാണ് കേരളം ചിങ്ങം  ഒന്നാചരിക്കുന്നത്.ചിങ്ങപ്പുലരിയില്‍ ശബരിമലയിലും ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭപ്പെടുന്നത്. നിയോഗമേറ്റെടുത്ത പുതിയ തന്ത്രിയുടെ സാന്നിധ്യത്തിൽ ശബരിമല നട തുറന്നു.  തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ കൂടി ശബരിമല തന്ത്രിയായി,  സന്നിധാനത്തെ  ചുമതലയേറ്റു. പിതാവ് കണ്ഠര് രാജീവരും സന്നിധാനത്ത് ഉണ്ടാകും. ഇന്ന് സന്നിധാനത്ത് ലക്ഷാർച്ചന അടക്കമുള്ള പൂജാ ചടങ്ങുകൾ നടക്കും. 21 ന് രാത്രി നട അടയ്ക്കും............................................