Tag: 170925

14 വര്‍ഷമായി റീടാറിങ്‌ നടത്താതെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌

Local

14 വര്‍ഷമായി റീടാറിങ്‌ നടത്താതെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌

Perinthalmanna RadioDate: 17-09-2025 അങ്ങാടിപ്പുറം: 14 വര്‍ഷമായി റീടാറിങ്‌ നടത്താതെ സംസ്‌ഥാന പാതയിലെ തിരൂര്‍ക്കാട്‌- ആനക്കയം റോഡ്‌. പെരിന്തല്‍മണ്ണ- മഞ്ചേരി റൂട്ടായ റോഡിലൂടെ ദീര്‍ഘദൂര കെ.എസ്‌.ആര്‍.ടി.സി. ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ്‌ ദിവസവും കടന്നു പോകുന്നത്‌.കുഴികള്‍ മാറ്റി വെട്ടിച്ച്‌ പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളില്‍ ഇടിക്കുന്നത്‌ പതിവാണ്‌. പലപ്പോഴും ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ ജീവന്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത്‌. ടൂ വീലറു കള്‍ക്കാണ്‌ അപകട സാധ്യത കൂടുതല്‍. തകര്‍ന്നുകിടക്കുന്ന റോഡ്‌ റീ ടാറിങ്‌ നടത്താന്‍ അനുകൂല കാലാവസ്‌ഥയുണ്ടായിട്ടും പൊതുമരാമത്ത്‌ വകുപ്പ്‌ ചെറിയ കുഴികളടച്ചും വലിയ കുഴികളില്‍ കോറി വേസ്‌റ്റ് നിറച്ചും ജനങ്ങളുടെ കണ്ണില്‍ പൊടി യിടുകയാണ്‌. റോഡിന്റെ ഇരു വശങ്ങളിലും മഴവെള്ളം ഒഴുകി പോകാന്‍ നിര്‍മ്മിച്ച ഡ്രെയിനേജുകള്‍ മുഴുവനും അടഞ്ഞുകിടക്കുകയ...
നെൽകൃഷിയിറക്കി മുള്ള്യാകുർശ്ശി വായനശാല അംഗങ്ങൾ

Local

നെൽകൃഷിയിറക്കി മുള്ള്യാകുർശ്ശി വായനശാല അംഗങ്ങൾ

Perinthalmanna RadioDate: 17-09-2025 പട്ടിക്കാട് : നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കുന്നതിനുമായി നേരിട്ട് കൃഷിയിറക്കി മുള്ള്യാകുർശ്ശി എം.ടി. മമ്മി ഹാജി വായനശാലയുടെ വേറിട്ട മാതൃക. വായനശാലയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന കാർഷിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മുള്ള്യാകുർശ്ശി കൊക്കാട് ലഭ്യമാക്കിയ വയലിൽ കൃഷിയിറക്കിയത്. വിളവെടുത്തു കിട്ടുന്ന നെല്ലിൽ നിന്ന് കാരുണ്യ സ്ഥാപനങ്ങൾക്ക് വിഹിതം നൽകുന്നതിനും വായനശാല തീരുമാനിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ്ഖാൻ, കോക്കാട്ടിൽ കുഞ്ഞുണ്ണി, കോലെതൊടി കൃഷ്ണൻ, തെക്കൻ ബാബു, എം.ടി.ഹംസ, പി.യൂസഫ്, കെ.ടി.അബ്ദുസമദ്, കോക്കാടിൽ മാനുട്ടി, എം.ടി.മുഹമ്മദ്, കാപ്പിൽ നബ്ഹാൻ എന്നിവർ പ്രസംഗിച്ചു. ---------------------------------------------®Perinthalman...
അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Local

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ: അമിത വേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പൊലീസിന്റെ നിർദ്ദേശം മറികടന്ന് അമിത വേഗതയിൽ ബസ് ഒടിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 25ന്  താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളുടെ സമീപത്തു കൂടി അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിരുന്നു. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടാവുന്നത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്...
ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്‌കാരം പെരിന്തൽമണ്ണയിലെ പച്ചതുരുത്തിന്

Local

ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്‌കാരം പെരിന്തൽമണ്ണയിലെ പച്ചതുരുത്തിന്

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പച്ചതുരുത്ത് പുരസ്കാര നിർണയത്തിൽ, മലപ്പുറം ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്കാരം പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്തെ പച്ചതുരുത്തിന് ലഭിച്ചു.മൊട്ടകുന്നായി കിടന്നിരുന്ന സ്ഥലത്തെ കഴിഞ്ഞ കൗൺസിലാണ് പച്ചതുരുത്തായി വിഭാവനം ചെയ്തത്. നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായി വികസിപ്പിച്ച ഈ പച്ചതുരുത്ത്, വിവിധങ്ങളായ ഫലം വൃക്ഷങ്ങളും പച്ചക്കറി കൃഷിയും പൂക്കൃഷിയും സസ്യജാലങ്ങളുമൊക്കെയുമായി സമൃദ്ധമായ ഒരു ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.പച്ചതുരുത്തിന്റെ സംരക്ഷണത്തിനൊപ്പം വിശ്രമവേളകൾ ചെലവഴിക്കാനാവുന്ന സൗകര്യങ്ങളടങ്ങിയ പദ്ധതികൾക്കും നഗരസഭ നേതൃത്വം നൽകുന്നുണ്ട്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തുടർച്ചയായ മൂന്നാം ദിവസവും മണ്ണാർമലയിൽ പുലിയിറങ്ങി

Local

തുടർച്ചയായ മൂന്നാം ദിവസവും മണ്ണാർമലയിൽ പുലിയിറങ്ങി

Perinthalmanna RadioDate: 17-09-2025 പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ സ്ഥിരമായി പുലിയെ കാണുന്ന പ്രദേശത്ത് തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി.ഇന്നലെ രാത്രി ഒമ്പത് മണിയോടെ, മണ്ണാർമല മാട് റോഡിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയെത്തിയത്. പെരിന്തൽമണ്ണ ടൗണിനടുത്ത് ചേർന്നുള്ള ഭാഗത്ത് നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിവായി കാണുന്നത്.കാര്യാവട്ടത്തു നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയായതിനാൽ രാപകൽ വ്യത്യാസമില്ലാതെ ഒട്ടേറെ വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. റോഡ് മുറിച്ചു കടന്നുപോകുന്ന പുലിയെ ബൈക്ക് യാത്രികർ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്.മണ്ണാർമല മാട് റോഡിൽ സ്ഥിരമായി കാണുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ മാട് റോഡ് ഉപരോധിച്ചു. കെണി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുലി കുടുങ്ങാത്...